ഇ.ഡി താമസിപ്പിച്ചത് ജനലും വെന്റിലേഷനും ഇല്ലാത്ത മുറിയില്‍; ആരോപണവുമായി സഞ്ജയ് റാവത്ത്

ഇ.ഡി തന്നെ കസ്റ്റഡിയില്‍ താമസിപ്പിച്ചത് ജനലോ, വെന്റിലേഷന്‍ സൗകര്യമോ ഇല്ലാത്ത മുറിയിലാണെന്ന് ശിവസേനാ എം.പി സഞ്ജയ് റാവത്ത്. മുംബൈയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു റാവത്തിന്റെ പരാതി.

പത്ര ചൗള്‍ ഭൂമി കുംഭകോണ കേസില്‍ ഞായറാഴ്ച രാത്രിയാണ് റാവത്തിനെ ഇ.ഡി കസ്റ്റഡിയിലെടുത്തത്. എന്തെങ്കിലും പരാതിയുണ്ടോയെന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു തന്നെ താമസിപ്പിച്ചത് ജനലോ, വെന്റിലേറ്ററോ ഇല്ലാത്ത മുറിയിലാണെന്ന് റാവത്ത് അറിയിച്ചത്.

റാവത്തിനെ എ.സി മുറിയിലാണ് താമസിപ്പിച്ചതെന്നും അതുകൊണ്ടാണ് മുറിക്ക് ജനലോ, വെന്റിലേറ്ററോ ഇല്ലാത്തതെന്നും ഇ.ഡിക്ക് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹിതെന്‍ വെനെഗോകര്‍ കോടതിയില്‍ വ്യക്തമാക്കി. ആരോഗ്യപരമായ കാരണങ്ങളാല്‍ തനിക്ക് എ.സി ഉപയോഗിക്കാന്‍ പറ്റില്ലെന്നായിരുന്നു ഇതിന് റാവത്തിന്റെ മറുപടി.

അതേസമയം, റാവത്തിന്റെ കസ്റ്റഡി കാലാവധി കോടതി ആഗസ്ത് എട്ടുവരെ നീട്ടി. അതിനിടെ റാവത്തിന്റെ ഭാര്യ വര്‍ഷക്കും ഇ.ഡി നോട്ടീസ് അയച്ചു. പത്ര ചൗള്‍ ഭൂമി കുംഭകോണ കേസില്‍ തന്നെയാണ് നോട്ടീസ്. ചോദ്യം ചെയ്യലിന് എപ്പോള്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമല്ല.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ