കേരളത്തിലെ ഇ ഡി റെയ്‌ഡുമായി ബന്ധപ്പെട്ട് ഇ ഡി ആസ്ഥാനത്ത് പ്രതിഷേധം നടത്തിയ പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ നടന്ന റെയ്‌ഡുകളിൽ പ്രതിഷേധിച്ചാണ് ഡൽഹി ഇഡി ആസ്ഥാനത്തേക്ക് സിപിഎം മാർച്ച് നടത്തിയത്. ഇതിനിടയിലാണ് പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബിയെ ഡൽഹി പൊലീസ് കസ്‌റ്റഡിയിലെടുത്തത്.
ബൃന്ദ കാരാട്ട് അടക്കം മറ്റ് നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിനിടെ, പ്രവർത്തകർ റോഡിൽ കിടന്ന് പ്രതിഷേധിച്ചു. അറസ്റ്റിനെതിരെ പ്രവർത്തകർ എം എ ബേബി അടക്കമുള്ള നേതാക്കൾക്ക് കവചമൊരുക്കിയെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പൊളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണനെ വലിച്ചിഴച്ചാണ് പൊലീസ് നീക്കിയത്. മുഴുവൻ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.