മാസപ്പടി കേസിൽ ഇ ഡി പരിശോധന പൂർത്തിയായി. എട്ടര മണിക്കൂറാണ് പരിശോധന നീണ്ടുനിന്നത്. പിണറായിയുടെ 2 വീടുകളിലടക്കം 12 ഇടങ്ങളിലാണ് പരിശോധന നടന്നത്. പിണറായി വിജയന്‍റെ മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിന്‍റെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.
അതിനിടെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായിയുടെ തലസ്ഥാനത്തെ വീടിന് മുന്നിൽ വൻ സംഘർഷം അരങ്ങേറി. റെയ്ഡിന് ശേഷം ഇഡി ഉദ്യോഗസ്ഥര്‍ പുറത്തേക്കിറങ്ങി കാറിൽ കയറിയ ശേഷമാണ് സംഘര്‍ഷം കനത്തത്. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവർത്തകർ അടിച്ചുതകർത്തു.
Read more
കാറിന്‍റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഇഷ്ടികയും വടികളും ഉപയോഗിച്ചാണ് കാര്‍ ആക്രമിച്ചത്. പൊലീസും പ്രവര്‍ത്തകരും തമ്മിൽ സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തി വീശിയാണ് പ്രതിഷേധക്കാരെ നേരിട്ടത്. വാഹനം തകര്‍ത്ത പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.







