വർഗീയ ട്വീറ്റ്; ബി.ജെ.പി സ്ഥാനാർത്ഥി കപിൽ മിശ്രക്ക് 48 മണിക്കൂർ പ്രചാരണ നിരോധനം ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

വിവാദമായ ട്വീറ്റുകളെത്തുടർന്ന് ഡൽഹിയിലെ മോഡൽ ടൗൺ നിയോജകമണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർത്ഥി കപിൽ മിശ്രയ്ക്ക് 48 മണിക്കൂർ പ്രചാരണ നിരോധനം തിരഞ്ഞെടുപ്പ് കമ്മീഷൻ ശനിയാഴ്ച ഏർപ്പെടുത്തിയതായി വോട്ടെടുപ്പ് പാനൽ അധികൃതർ അറിയിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് സഹ തിരഞ്ഞെടുപ്പ് കമ്മീഷണർമാരും ഒപ്പിട്ട നിരോധന ഉത്തരവ് ശനിയാഴ്ച വൈകീട്ട് 5 മുതൽ പ്രാബല്യത്തിൽ വരും.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെത്തുടർന്ന് ട്വിറ്റർ കപിൽ മിശ്രയുടെ വിവാദ ട്വീറ്റുകളിലൊന്ന് വെള്ളിയാഴ്ച എടുത്തുമാറ്റിയപ്പോൾ, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രാതിനിധ്യ നിയമത്തിലെ 125-ാം വകുപ്പ് പ്രകാരം അദ്ദേഹത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

ഡൽഹിയിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തോട് ഉപമിച്ചുകൊണ്ടുള്ള ട്വീറ്റുമായി ബന്ധപ്പെട്ട് ബിജെപിയുടെ മോഡൽ ടൗൺ സ്ഥാനാർത്ഥി കപിൽ മിശ്രയ്‌ക്കെതിരെ വെള്ളിയാഴ്ച ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്