മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മുൻപ് നാടകീയ രംഗങ്ങൾ; കെസി വേണു​ഗോപാലിനെ വിളിപ്പിച്ച് രാഹുൽ ​ഗാന്ധി, നിർണായക കൂടിക്കാഴ്ച നടന്നത് രാഹുലിന്റെ വസതിയിൽ

കേരള മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മുൻപ് നാടകീയ രംഗങ്ങൾ. കെസി വേണു​ഗോപാലിനെ രാഹുൽ ​ഗാന്ധി വിളിപ്പിച്ചു. രാഹുലിന്റെ വസതിയിലാണ് നിർണായക കൂടിക്കാഴ്ച നടന്നത്. മുഖ്യമന്ത്രി തീരുമാനം ഇന്ന് പ്രഖ്യാപിക്കാൻ ഇരിക്കെയാണ് കൂടിക്കാഴ്ച. എന്തിനാകും രാഹുൽ ഗാന്ധി കെ സിയെ വിളിപ്പിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല.

വളരെ പെട്ടെന്നാണ് കെസി വീട്ടിൽ നിന്ന് ഇറങ്ങിയത്. ദീപ ദാസ് മുൻഷിയും മുകുൾ വാസ്നിക്കും ഡൽഹിയിൽ നിന്ന് തിരിച്ചിട്ടില്ല. അവര്‍ ഡൽഹിയിൽ തന്നെ തുടരുകയാണ്. ചാര്‍ട്ടേഡ് ഫ്ലൈറ്റിലാകുമോ ഇരുവരുടെയും യാത്രയെന്നും ആ യാത്രയിൽ കേരളത്തിലേക്ക് കെസിയും വരുമോ എന്നുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു. ഉച്ചക്ക് ഒരു മണിക്കാണ് കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം വിളിച്ചിരിക്കുന്നത്. യോഗത്തിൽ ദീപാദാസ് മുൻഷിയും നിരീക്ഷകരും പങ്കെടുക്കും. നേതാക്കള്‍ കൂടി കേരളത്തിലേക്ക് എത്തിയ ശേഷമാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്നാണ് സൂചന.

Latest Stories

'കേരളം കേൾക്കാൻ ആഗ്രഹിച്ച പ്രഖ്യാപനം, ഇനി ഒറ്റക്കെട്ടായ പ്രവർത്തനങ്ങളുടെ നാളുകൾ'; വി.ഡി. സതീശന് അഭിനന്ദനമറിയിച്ച് വി. ടി. ബൽറാം

വോട്ടെണ്ണൽ കഴിഞ്ഞ് സത്യപ്രതിജ്ഞയ്ക്ക് ഏറ്റവും കൂടുതൽ ദിവസമെടുത്ത മുഖ്യമന്ത്രി ആര്? തിരഞ്ഞെടുപ്പ് ഫലം മുതൽ സത്യപ്രതിജ്ഞ വരയുള്ള കേരളത്തിൻ്റെ ചരിത്രം

ജനമിളകി, ഹൈക്കമാന്‍ഡ് മെരുങ്ങി; വി ഡി സതീശന്‍ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രി

മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; 12 മണിക്ക് വാർത്താസമ്മേളനം

വി.ഡി. സതീശന്റെ പേരിൽ ശത്രുസംഹാരപൂജ; ക്ഷേത്രത്തിൽ വഴിപാട് നടത്തി അനുയായികൾ

മുഖ്യമന്ത്രി പ്രഖ്യാപനം; കോണ്‍ഗ്രസ് ചാർട്ടേർഡ് വിമാനം തിരുവനന്തപുരത്ത് പറന്നിറങ്ങും, പക്ഷെ അതിൽ കെസി ഇല്ല

ഡൽഹിയിൽ നിർത്തിയിട്ടിരുന്ന സ്ലീപ്പർ ബസിനുള്ളിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധി, പുതിയ മന്ത്രിസഭ വരാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുന്നു'; വി ശിവൻകുട്ടി

ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപന തീയതിയിൽ മാറ്റം; ഫലപ്രഖ്യാപനം മെയ് 26ന്

സർക്കാർ രൂപീകരണം; സണ്ണി ജോസഫ് ഇന്ന് ഗവർണറുമായി കൂടിക്കാഴ്ച നടത്തും