യു.പിയില്‍ കോവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ ഗ്രാമീണര്‍ നദിയില്‍ ഒഴുക്കുന്നു; യമുനയിൽ ഡസൻ കണക്കിന്​ മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്ന നിലയില്‍ 

ഉത്തർപ്രദേശിലെ ഹാമിർപുർ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ യമുനയിൽ ഒഴുക്കുന്നു. കാണ്‍പൂര്‍, ഹാമിര്‍പൂര്‍ ജില്ലകളില്‍ നിന്ന് യമുനാ നദിയില്‍ ഒരു ഡസനോളം മൃതദേഹങ്ങള്‍ ഒറ്റദിവസം തന്നെ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ഈ മൃതദേഹങ്ങളെല്ലാം രണ്ട് ജില്ലകളിലെ ഗ്രാമങ്ങളില്‍ അടുത്തിടെ മരണമടഞ്ഞ കോവിഡ് ബാധിതരുടേതാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മരണസംഖ്യ ദിനംപ്രതി വര്‍ദ്ധിച്ചതോടെ എല്ലാവര്‍ക്കുമായി അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ ഗ്രാമീണര്‍ക്ക് വഴിയില്ലാത്തതിനാണ്

ഹാമിർപുരിലെ ഗ്രാമപ്രദേശങ്ങളിൽ കോവിഡ്​ ബാധിച്ച്​ മരിക്കുന്നവരുടെ എണ്ണം കൂടുതലാണ്​. ശ്​മശാനങ്ങളിൽ സംസ്​കരിക്കാൻ കാത്തുകിടക്കേണ്ടതിനാൽ മൃതദേഹങ്ങൾ യമുന നദിയിൽ ഒഴുക്കുകയാണെന്നും പ്രദേശവാസികൾ ആരോപിച്ചു അതേസമയം പ്രാ​ദേശിക ഭരണകൂടം തന്നെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ യമുനയിൽ ഒഴുക്കുന്നതാണെന്ന ആരോപണവും ഉയരുന്നുണ്ട്​.

ഉത്തർപ്രദേശ്​ പ്രാദേശിക ഭരണകൂടങ്ങൾക്കോ, ജില്ല ഭരണകൂടങ്ങൾക്കോ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം സംബന്ധിച്ച്​ കൃത്യമായ കണ​ക്കുകളില്ല. മരിച്ചവരുടെ കണക്കുകൾ ഇല്ലാത്തതിനാൽതന്നെ മൃതദേഹം എന്തുചെയ്​തുവെന്നും ഭരണകൂടങ്ങൾക്ക്​ വ്യക്തമല്ല. ഇവിടത്തെ ഗ്രാമപ്രദേശങ്ങളിൽ കോവിഡ്​ മരണം കൂടുതലാണ്​. കാൺപുർ, ഹാമിർപുർ ജില്ലകളിലാണ്​ മരണനിരക്ക്​ കൂടുതൽ.

ഹിമർപുരിലെ ഒരു ഗ്രാമത്തിൽ യമുനയുടെ തീര​ത്താണ്​ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത്​. കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ മൃതദേഹങ്ങൾ യമുനയിൽ ഒഴുക്കുകയാണ്​ മിക്കവരും ചെയ്യുന്നതെന്നും നാട്ടുകാരിലൊരാൾ പറയുന്നു.

ഹാമിർപുരിന്‍റെയും കാൺപുരിന്‍റെയും അതിർത്തിയിലൂടെയാണ്​ യമുനയുടെ ഒഴുക്ക്​. യമുന നദിയെ പവിത്രമായാണ്​ ഗ്രാമവാസികൾ കാണുന്നത്​. അതിനാൽ പണ്ടുമുതൽക്കേ മരിച്ചവരുടെ മൃതദേഹങ്ങൾ നദിയിലൊഴുക്കുന്ന ആചാരങ്ങൾ ഇവിടെയുണ്ടെന്നായിരുന്നു എ.എസ്​.പി അനൂപ്​ കുമാർ സിങ്ങിന്‍റെ പ്രതികരണം.

കോവിഡ്​ 19നെ തുടർന്നുള്ള പേടിയും മൃതദേഹം സംസ്​കരിക്കാതെ നദിയിലൊഴുക്കാൻ ഗ്രാമവാസികളെ പ്രേരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു

Latest Stories

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍