ഡല്‍ഹി മെട്രോ ഉദ്ഘാടനചടങ്ങില്‍ നിന്ന് കെജ് രിവാളിനെ ഒഴിവാക്കിയതില്‍ അമര്‍ഷമുളളവര്‍ സംഭാവന ചെയ്ത് പ്രതികരിക്കണമെന്ന് എഎപി

ഡല്‍ഹി മെട്രോയുടെ പുതിയ ലൈന്‍ ഉദ്ഘാടനചടങ്ങില്‍ നിന്ന്് തന്നെ ഒഴിവാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എട്ടിന്റെ പണികൊടുത്ത് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വരെ ഉദ്ഘാടനചടങ്ങില്‍ പങ്കെടപ്പിച്ചെങ്കിലും കെജ് രിവാളിനെ ഒഴിവാക്കിയത് പൊതു സമൂഹത്തില്‍ നിന്ന് വലിയ എതിര്‍പ്പിന് കാരണമായിരുന്നു. എന്നാല്‍ തന്നെ ഒഴിവാക്കിയതില്‍ അസംതൃപ്തിയുള്ളവര്‍ എഎപിയ്ക്ക് സംഭാവന ചെയ്ത് പ്രതിഷേധിക്കണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരോടും അനുഭാവികളോടുമുള്ള കെജ് രിവാളിന്റെ അഭ്യര്‍ഥന.

“മെട്രോയുടെ മെജന്ത ലൈന്‍ ഉദ്ഘാടനത്തിന് ഡല്‍ഹി മുഖ്യമന്ത്രിയെ ഒഴിവാക്കി. ഇതില്‍ നിങ്ങള്‍ക്ക് ദേഷ്യമുണ്ടെങ്കില്‍ പാര്‍ട്ടിക്ക് സംഭാവന ചെയ്യുക”-എഎപിയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജിലെ പോസ്റ്റില്‍ പറയുന്നു. മുഖ്യമന്ത്രിയെ ഒഴിവാക്കിയത് ഡല്‍ഹിയിലെ ജനങ്ങളോടുള്ള അവഹേളനമാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നേരത്തെ ആരോപിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡനെ ഡെല്‍ഹി മെട്രോയുമായി ബന്ധിപ്പിക്കുന്ന മെജന്താ ലൈന്‍ 12.38 കിലോമീറ്റര്‍ നീളമാണുള്ളത്. ഡെല്‍ഹി മെട്രോ കോര്‍പ്പറേഷനില്‍ 50 ശതമാനം പങ്കാളിത്തമുള്ള ഡെല്‍ഹി മുഖ്യമന്ത്രിയെ എന്നാല്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് പ്രധാനമന്ത്രി ഒഴിവാക്കുകയായിരുന്നു. ഇതിനാണ് ഉരളക്കുപ്പേരി പോലെ കെജ് രിവാള്‍ മറുപടി നല്‍കിയത്. അനുഭാവികളില്‍ നിന്നു ലഭിക്കുന്ന സംഭാവനയാണ് എഎപിയുടെ മുഖ്യവരുമാനം.

Latest Stories

ഏകദിന ക്രിക്കറ്റിലേക്ക് സഞ്ജുവിന് വീണ്ടും സ്വാഗതം; ഋഷഭ് പന്തിന് പകരം സഞ്ജുവിനെ പരിഗണിക്കാനൊരുങ്ങി ഗൗതം ഗംഭീർ

മുംബൈ തോൽക്കാൻ കാരണം അവരുടെ മണ്ടത്തരം കൊണ്ട് തന്നെയാണ്, ഹെഡിന്റെ വിക്കറ്റ് അവർ അപ്പീൽ ചെയ്തില്ല: രവിചന്ദ്രൻ അശ്വിൻ

രോഹിത്ത് ഉടനെ കളിക്കളത്തിലേക്ക് മടങ്ങിയെത്തില്ല, അദ്ദേഹത്തിന് വിശ്രമം അനിവാര്യമാണ്'; തുറന്ന് പറഞ്ഞ് മുംബൈ നായകൻ

വിവാഹ ഘോഷയാത്രയ്ക്കിടെയുള്ള ഡിജെ സംഗീതം കേട്ട് 140 കോഴികൾ ചത്തു; മരണകാരണം ഹൃദയാഘാതം; ഡിജെക്കെതിരെ കേസെടുത്ത് പൊലീസ്

ഇടതുപക്ഷം ഒരുപാട് സഹായങ്ങള്‍ ചെയ്തു, ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും പിണറായി വീണ്ടും വരുമെന്നാണ് കണക്ക് കൂട്ടലെന്ന് വെള്ളാപ്പള്ളി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായ്‌പ്പോഴും ശരിയല്ല

ബിഗ് M's ഒന്നിച്ച ചിത്രം! സിനിമാ പ്രേമികൾ കാത്തിരുന്ന 'പാട്രിയറ്റ്' നാളെ തീയേറ്ററുകളിലേക്ക്..

ചൂടിന്റെ റിപ്പബ്ലിക്ക്: ഡൽഹിയിൽ നിന്ന് കേരളം വരെ കത്തുന്ന തൊഴിലാളികളുടെ ശരീരങ്ങൾ

'എന്റെ തല, എന്റെ ഫിഗര്‍'; പാസ്‌പോര്‍ട്ടില്‍ വരെ സ്വന്തം പടമൊട്ടിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; സംസ്ഥാനത്ത് വേനല്‍മഴ തുടരും, ഇന്നും നാളേയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിജീവിതയുടെ മേല്‍ ഗര്‍ഭധാരണം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല; ബലാത്സംഗത്തെ തുടര്‍ന്നുള്ള ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കുന്നത് ക്രൂരതയെന്ന് സുപ്രീം കോടതി; ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്, 15 വയസുകാരിക്ക് ഗര്‍ഭം നീക്കാന്‍ അനുമതി