ഡികെ ശിവകുമാര്‍-സിദ്ധരാമയ്യ പക്ഷങ്ങള്‍ പരസ്യ പോരിലേക്ക്; ഭരണമാറ്റം ആവശ്യപ്പെട്ട് ഡികെ പക്ഷം

കര്‍ണാടക കോണ്‍ഗ്രസില്‍ ഡികെ ശിവകുമാര്‍-സിദ്ധരാമയ്യ പക്ഷങ്ങള്‍ പരസ്യ പോരിലേക്ക്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ഭരണമാറ്റം ആവശ്യപ്പെട്ടാണ് ഡികെ ശിവകുമാര്‍ പക്ഷം രംഗത്തെത്തിയിരിക്കുന്നത്. ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ചന്നാഗിരി എംഎല്‍എ ബസവരാജു ശിവഗംഗ സിദ്ധരാമയ്യ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെടുന്നു.

മുന്‍ കോണ്‍ഗ്രസ് ഭരണകാലത്ത് സിദ്ധരാമയ്യ അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായിരുന്നു. വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ഒന്നര വര്‍ഷമായി സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരുന്നുണ്ട്. ഇനി ഭരണം മാറണമെന്നും ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയാകണമെന്നുമാണ് ശിവഗംഗ പറയുന്നത്. അതേസമയം കൂടുതല്‍ ഉപമുഖ്യമന്ത്രിമാര്‍ വേണമെന്നും ഡികെ പക്ഷം ആവശ്യപ്പെടുന്നു.

ഇതോടൊപ്പം പിന്നോക്ക-ദളിത് വിഭാഗങ്ങളിലെ മന്ത്രിമാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുന്നതും കോണ്‍ഗ്രസില്‍ പ്രതിസന്ധിയാകുന്നുണ്ട്. ഏഴ് മന്ത്രിമാര്‍ ഈ ആവശ്യവുമായി ഹൈക്കമാന്റിനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ മന്ത്രിമാരുടെ ആവശ്യത്തില്‍ ഡികെ ശിവകുമാറിന് അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ