ജില്ലാ ജഡ്ജിയുടെ ലൈംഗികാതിക്രമം; മരിക്കാന്‍ അനുവദിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് വനിത ജഡ്ജി

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതി വനിതാ ജഡ്ജി. ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലെ വനിതാ ജഡ്ജിയാണ് കത്തെഴുതിയത്. പ്രവര്‍ത്തന മേഖലയില്‍ താന്‍ നേരിടുന്ന അധിക്ഷേപവും പീഡനവും സഹിക്കാനാകുന്നില്ലെന്നും അതിനാല്‍ മരിക്കാന്‍ അനുവദിക്കണമെന്നുമാണ് കത്തിലെ ആവശ്യം.

ഏറെ വേദനയും നിരാശയുമുണ്ടാക്കുന്ന സാഹചര്യത്തിലാണ് കത്തെഴുതുന്നതെന്നും സൂചിപ്പിക്കുന്നു. 2022ല്‍ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിക്കും നല്‍കി ലൈംഗികാധിക്ഷേപ പരാതിയില്‍ നാളിതുവരെ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് വനിത ജഡ്ജി കത്തെഴുതിയത്. ജില്ലാ ജഡ്ജിയില്‍ നിന്ന് നേരിട്ട ലൈംഗികാധിക്ഷേപത്തെ കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നു.

സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കുമെന്ന വിശ്വാസത്തോടെയാണ് താന്‍ ജുഡീഷ്യല്‍ സര്‍വീസില്‍ ചേര്‍ന്നത്. എന്നാല്‍ നീതിക്കുവേണ്ടി യാചിക്കേണ്ട അവസ്ഥയാണ് തനിക്കെന്നും ഡയസില്‍ പോലും മോശം പദങ്ങള്‍ കൊണ്ട് അപമാനിക്കപ്പെട്ടെന്നും കത്തില്‍ പറയുന്നു. ലൈംഗിക പീഡനത്തില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം വലിയ തമാശയാണെന്നും ജഡ്ജി കത്തില്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാ സ്ത്രീകളോടും ലൈംഗികാതിക്രമങ്ങള്‍ സഹിച്ച് ജീവിക്കാന്‍ പഠിക്കൂവെന്നും ഇത് നമ്മുടെ ജീവിതത്തിന്റെ സത്യമാണെന്നും ജഡ്ജി പറഞ്ഞു. ലൈംഗികാതിക്രമ പരാതിയില്‍ നടപടി ഉണ്ടാകാത്തതിനാല്‍ 2023 ജൂലൈയില്‍ വനിത ജഡ്ജി ഹൈക്കോടതിയുടെ ആഭ്യന്തര കമ്മിറ്റിയില്‍ പരാതി നല്‍കി. എന്നാല്‍ പരാതിയില്‍ അന്വേഷണം ആരംഭിക്കാന്‍ ആറ് മാസമെടുത്തു.

ഇപ്പോഴത്തെ അന്വേഷണം പ്രഹസനവും കപടവുമാണെന്നും കത്തില്‍ പറയുന്നു. അതിക്രമം നടത്തിയ ജില്ലാ ജഡ്ജിയുടെ കീഴുദ്യോഗസ്ഥരാണ് സാക്ഷികള്‍. തങ്ങളുടെ മേലധികാരിക്കെതിരെ സാക്ഷികള്‍ എന്തെങ്കിലും പറയുമെന്ന് എങ്ങനെ വിശ്വസിക്കുമെന്നും കത്തില്‍ ചോദിക്കുന്നുണ്ട്. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജില്ലാ ജഡ്ജിയെ സ്ഥലം മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ ആവശ്യം സുപ്രീം കോടതി തള്ളിക്കളഞ്ഞതായും വനിത ജഡ്ജി ആരോപിക്കുന്നു.

താന്‍ നിരാശയായിരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് എന്ത് നീതി നല്‍കും. തനിക്ക് ഇനി ജീവിക്കാന്‍ ആഗ്രഹമില്ല. നിര്‍ജീവമായ ഈ ശരീരം ഇനി ചുമക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്നും കത്തില്‍ ജഡ്ജി പറയുന്നുണ്ട്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ