ചോര മണക്കുന്ന ധര്‍മ്മസ്ഥല; 15 വര്‍ഷത്തെ അസ്വാഭാവിക മരണങ്ങളുടെ രേഖകളെല്ലാം മായ്ച്ചുകളഞ്ഞു പൊലീസ്; ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയ കാലയളവിലെ രേഖകളാണ് പൊലീസ് നശിപ്പിച്ചിരിക്കുന്നത്

100 കണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടേണ്ടിവന്നുവെന്ന് ശുചീകരണ തൊഴിലാളി വെളിപ്പെടുത്തല്‍ നടത്തിയ ധര്‍മസ്ഥലയില്‍ പൊലീസിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 2000 മുതല്‍ 2015 വരെ ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ അസ്വാഭാവികമരണങ്ങളുമായി ബന്ധപ്പെട്ട രേഖകളെല്ലാം പോലീസ് സ്റ്റേഷനില്‍നിന്ന് നീക്കംചെയ്തെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. വിവരാവകാശപ്രവര്‍ത്തകനും ധര്‍മസ്ഥലയിലെ ആക്ഷന്‍ കമ്മിറ്റി ഭാരവാഹിയുമായ ജയന്ത്് വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് പൊലീസില്‍ നിന്ന് രേഖകള്‍ നശിപ്പിക്കപ്പെട്ടുവെന്ന വിവരം ലഭ്യമായത്. ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലയേയും ശവമടക്കലിനേയും കുറിച്ച് അന്വേഷണം തുടരുമ്പോഴാണ് വര്‍ഷങ്ങളുടെ അസ്വഭാവിക മരണങ്ങളുടെ രേഖകള്‍ നശിപ്പിച്ചതായി ബെല്‍ത്തങ്ങാടി പൊലീസ് തുറന്ന് സമ്മതിക്കുന്നത്.

ഇത് ധര്‍മ്മസ്ഥലയില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ ഉണ്ടാവുന്ന അന്വേഷണത്തെ കുറിച്ച് വരെ സംശയം ജനിപ്പിക്കുന്നുണ്ട്. സംവിധാനങ്ങളുടെ ഉത്തരവാദിത്തെ കുറിച്ചും ഡിജിറ്റലൈസേഷന്‍, പൊതുതാല്‍പ്പര്യം സംരക്ഷിക്കപ്പെടല്‍ എന്നിവയെക്കുറിച്ചുമെല്ലാം ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു. 1995 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ധര്‍മസ്ഥലയില്‍ നൂറോളംപേരുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നായിരുന്നു ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തല്‍. ഈ സാഹചര്യത്തില്‍ പോലീസ് സ്റ്റേഷനില്‍നിന്ന് 15 വര്‍ഷത്തെ അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ നീക്കംചെയ്തെന്ന് പറയുന്നതും വളരെ ദുരൂഹമാണ്. പ്രത്യേകിച്ച് ധര്‍മ്മസ്ഥലയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വലിയ പേരുകാരന്‍ ബിജെപി രാജ്യസഭ എംപി കൂടെയാണെന്നിരിക്കെ.

കേസില്‍ ആരോപിതനായ വീരേന്ദ്ര ഹെഗ്ഗഡെയ്ക്ക് സാമുദായികമായി ഉള്ള പിന്തുണയും ഒപ്പം കര്‍ണാടയകയിലെ പ്രതിപക്ഷത്തുള്ള കേന്ദ്രത്തില്‍ ഭരണത്തിലുള്ള ബിജെപിയില്‍ നിന്നുള്ള പിന്‍ബലവും കേസില്‍ വലിയ ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തിയിരുന്നു. ബിജെപിആരോപണ വിധേയനായ വിരേന്ദ്ര ഹെഗ്ഡേയ്ക്കായി രാഷ്ട്രീയമായി രംഗത്തിറങ്ങുകയും ചെയ്തു. സ്ഥിരം വര്‍ഗീയ കാര്‍ഡിറക്കി പിടിച്ചു നില്‍ക്കാനുള്ള ശ്രമമാണ് വീരേന്ദ്ര ഹെഗ്ഡേയ്ക്ക് വേണ്ടി കര്‍ണാടക ബിജെപി നടപ്പിലാക്കുന്നത്. ഇതിനിടയിലാണ് 2000 മുതല്‍ 2015 വരെയുള്ള കാലത്തെ പൊലീസ് രേഖകള്‍ നശിപ്പിക്കപ്പെട്ടുവെന്ന ആക്ഷേപം ഉയരുന്നത്.

ധര്‍മ്മസ്ഥലയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലുള്ള അന്വേഷണത്തില്‍ നിര്‍ണായകമാകേണ്ടതാണ് അസ്വാഭാവിക മരണങ്ങളുടെ പട്ടിക. ഈ സാഹചര്യത്തിലാണ് ധര്‍മ്മസ്ഥലയിലെ ആക്ഷന്‍ കമ്മിറ്റി ഭാരവാഹിയായ ജയന്ത് ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് കാണാതായവരുടെ വിവരങ്ങളും ചിത്രങ്ങളും അസ്വാഭാവികമരണങ്ങളുടെ വിവരങ്ങളും അജ്ഞാതമൃതദേഹങ്ങളുടെ വിവരങ്ങളുമെല്ലാം തേടിയാണ് ജയന്ത് പോലീസില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. എന്നാല്‍, പോലീസ് നല്‍കിയ മറുപടി വിചിത്രമായിരുന്നു. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍, നോട്ടീസുകള്‍, ഇവരുടെ ചിത്രങ്ങള്‍, ഇവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയെല്ലാം നീക്കംചെയ്തെന്നായിരുന്നു പൊലീസിന്റെ മറുപടി. കാണാതായവരുടെ പരാതികളും ചിത്രങ്ങളും നശിപ്പിച്ചെന്നും പൊലീസ് പറയുന്നു. സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഉത്തരവിനെത്തുടര്‍ന്നാണ് 15 വര്‍ഷത്തെ രേഖകള്‍ സ്റ്റേഷനില്‍നിന്ന് നശിപ്പിച്ചതെന്നും മറുപടിയിലുണ്ടായിരുന്നു. എന്നാല്‍ ക്രിമിനല്‍ മരണ രേഖകള്‍ നിയമപരമായി നശിപ്പിക്കാന്‍ കഴിയില്ലെന്ന് വിമര്‍ശകര്‍ പറയുന്നു. ഇതോടെ എസ്‌ഐടി അന്വേഷണത്തിലൂടെ നീതി നടപ്പാകുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍. മനുഷ്യാ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമോ അന്വേഷണത്തില്‍ സുതാര്യത ഉണ്ടാകുമോയെന്ന ചര്‍ച്ചയെല്ലാം ഉയര്‍ന്നുകഴിഞ്ഞു.

നിയമ വിദഗ്ധരും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും രേഖകള്‍ നശിപ്പിക്കപ്പെട്ടതിന്റെ നിയമസാധുതയെയും ധാര്‍മ്മികതയെയും കുറിച്ച് ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. ക്രിമിനല്‍ കേസ് രേഖകള്‍, പ്രത്യേകിച്ച് അസ്വാഭാവിക മരണങ്ങള്‍ ഉള്‍പ്പെടുന്നവ, നശിപ്പിക്കാന്‍ പോലീസ് സ്റ്റേഷനുകള്‍ക്ക് അധികാരമില്ലെന്നും, പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി ഇത് സംരക്ഷിക്കേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

1998 നും 2014 നും ഇടയില്‍ സ്ത്രീകളുടെയും പ്രായപൂര്‍ത്തിയാകാത്തവരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാനും ദഹിപ്പിക്കാനും തന്നെ നിര്‍ബന്ധിതനാക്കിയെന്നും, അവരില്‍ പലരുടെയും മേല്‍ ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയിരുന്നു. ഇതോടെ ഈ രേഖകള്‍ മായ്ക്കപ്പെട്ടത് കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ശുചീകരണത്തൊഴിലാളിക്ക് പുറമേ വിവരാവകാശപ്രവര്‍ത്തകനായ ജയന്തും പുതിയ പരാതിയുമായി പ്രത്യേക അന്വേഷണസംഘത്തെ സമീപിച്ചിട്ടുണ്ട്. ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചിടുന്നതിന് താന്‍ സാക്ഷിയായിട്ടുണ്ടെന്നായിരുന്നു ഇദ്ദേഹത്തിന്റെ അവകാശവാദം. മൃതദേഹം കുഴിച്ചിടുമ്പോള്‍ ഒട്ടേറെ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നതായും ഇദ്ദേഹം പറയുന്നു. ജയന്തിന്റെ പരാതിയില്‍ എസ്ഐടി എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്ത് ഉടന്‍ അന്വേഷണം ആരംഭിക്കുമെന്നാണ് സൂചന. ജയന്ത് പറയുന്നിടത്ത് കുഴിച്ചുനോക്കി മൃതദേഹത്തിനായുള്ള തിരച്ചിലും ഉടന്‍ ആരംഭിച്ചേക്കും.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി