'ഡെമോക്രാറ്റിക് ആസാദ്'; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ഗുലാം നബി

കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി’ എന്നാണ് പാര്‍ട്ടിയുടെ പേര്. കഴിഞ്ഞ 26ന് കോണ്‍ഗ്രസ് വിട്ട ശേഷമുള്ള ആദ്യ പൊതുസമ്മേളനത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് ആസാദ് അറിയിച്ചിരുന്നു. തന്റെ പേരു പോലെ ആസാദ് (സ്വതന്ത്രം) ആയ പ്രത്യയശാസ്ത്രം ആയിരിക്കും പാര്‍ട്ടിയുടേതെന്ന് അദ്ദേഹം പറഞ്ഞു.

മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുകയോ ലയിക്കുകയോ ചെയ്യില്ല. അതേസമയം മറ്റു പാര്‍ട്ടികളോടു വിരോധവുമില്ല. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് പുനഃസ്ഥാപിക്കുന്നതിനെപ്പറ്റി വ്യാജമായ വാഗ്ദാനം നല്‍കാന്‍ തയാറല്ലെന്ന് ആസാദ് പറഞ്ഞു.

പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമേ അതു സാധിക്കുകയുള്ളൂ. ഇതിനാവശ്യമായ 350 സീറ്റ് കോണ്‍ഗ്രസിന് നേടാനാവില്ല. കോണ്‍ഗ്രസും ഏതാനും പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്നാലും അതു സാധിക്കില്ലെന്ന് ആസാദ് അന്ന് വ്യക്തമാക്കിയിരുന്നു.

സ്വതന്ത്ര നിലപാടുള്ള പാര്‍ട്ടിയുടെ ലക്ഷ്യം കശ്മീരിന്റെ സംസ്ഥാന പദവി തിരിച്ചുപിടിക്കുക, തദ്ദേശീയര്‍ക്കു ഭൂമിയിലും തൊഴിലിലും ഉള്ള അവകാശം സംരക്ഷിക്കുക എന്നിവ ആയിരിക്കുമെന്നും ആസാദ് പറഞ്ഞു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'