പൗരത്വ നിയമത്തിന് എതിരെ ഷഹീൻ ബാഗിൽ മുസ്​ലിം സ്​ത്രീകൾ നടത്തുന്ന സമരം ഈ നൂറ്റാണ്ടിലെ മാതൃക; ‘ലാ ഇലാഹ ഇല്ലല്ലാഹ്​' മുദ്രാവാക്യം വർഗീയമല്ലെന്ന് മുൻ ഡൽഹി ലഫ്​. ഗവർണർ 

പൗരത്വ  നിയമ ഭേദഗതിക്കെതിരായി ഷഹീൻ ബാഗിൽ മുസ്​ലിം സ്​ത്രീകൾ നടത്തുന്ന സമാധാനപരമായ സമരത്തിന്​ തുല്യമായ മറ്റൊരു സമരം ഈ നൂറ്റാണ്ടിൽ ലോകത്തെവിടെയും കാണാനാവില്ലെന്ന്​ ഡൽഹി മുൻ ലഫ്​റ്റനൻറ്​ ഗവർണർ നജീബ്​ ജംഗ്​. പ്രതിഷേധക്കാർ ജാഥയിൽ വിളിക്കുന്ന ‘ലാ ഇലാഹ ഇല്ലല്ലാഹ്​ ’ മുദ്രാവാക്യം വർഗീയമല്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ്​ 18-ന്​ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ആറു വർഷമായി ഇന്ത്യയി​ലെ മുസ്​ലിംങ്ങളും ക്രിസ്​ത്യാനികളും മറ്റ്​ ന്യൂനപക്ഷങ്ങളും ആശങ്കയിലാണ്​. ഇപ്പോൾ പൗരത്വ ഭേദഗതി നിയമത്തിലൂടെ ആ അരക്ഷിതാവസ്​ഥ രൂക്ഷമായിരിക്കുന്നു. ലോക രാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർന്നിരിക്കുകയാണ്​. ഒരുകാലത്ത്​ ഇന്ത്യയുമായി നല്ല ബന്ധത്തിലായിരുന്ന രാജ്യങ്ങൾ പോലും അകന്നു പോയിരിക്കുകയാണെന്നും നജീബ്​ ജംഗ് അഭിപ്രായപ്പെട്ടു.

ജാമിയ മിലിയ കാമ്പസിലും ജെ.എൻ.യു കാമ്പസിലും നടന്ന അക്രമങ്ങൾ അമ്പരപ്പിക്കുന്നതാണെന്നും ഒരിക്കലും നടക്കാൻ പാടില്ലാത്തതായിരുന്നവെന്നും ജാമിയ മിലിയയിലെ മുൻ വൈസ്​ ചാൻസലർ കൂടിയായ അദ്ദേഹം പറഞ്ഞു. ലൈബ്രറി ഹാളിൽ നടന്ന പൊലീസ്​ അക്രമങ്ങൾ കേട്ടുകേഴ്വയില്ലാത്തതാണ്​. അങ്ങേയറ്റം മതേതരമായ ഒരു കാമ്പസാണ്​ ജാമിയയിൽ. പരിക്കേറ്റ പല വിദ്യാർത്ഥികളുടെയും നില ഗുരുതരമാണ്​. ഒരാളുടെ കണ്ണ് തന്നെ നഷ്​ടമായി. ആ വിദ്യാർത്ഥിയുടെ ഭാവി ഇനി എന്താകുമെന്ന്​ ആശങ്കയുണ്ട്​.

ഇപ്പോ​ഴത്തെ ലഫ്​. ഗവർണർ അനിൽ ബൈജാലിനെ തനിക്ക്​ പരിചയമുണ്ടെന്നും അദ്ദേഹത്തിൻെറ അറിവോടെയായിരിക്കില്ല പൊലീസ്​ അക്രമങ്ങൾ അഴിച്ചുവിട്ടതെന്നും നജീബ്​ പറഞ്ഞു. ജാമിയയിലെ വിദ്യാർത്ഥികളെ സന്ദർശിച്ച അദ്ദേഹം പ്രതിഷേധത്തിലേർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ​ വായിച്ചു.

ഡൽഹി ലഫ്​. ഗവർണറായിരിക്കെ മുഖ്യമന്ത്രി അരവിന്ദ്​ കെജരിവാളുമായി എന്നും തർക്കത്തിലാവുകയും  ചെയ്തിരുന്ന ആളായിരുന്നു നജീബ്​ ജംഗ്. അതുകൊണ്ട് തന്നെ ബി.ജെ.പിയുടെ പ്രീതി പിടിച്ചുപറ്റുകയും ചെയ്​തിരുന്ന നജീബ്​ ജംഗ് ഇപ്പോൾ മോദി സർക്കാറിൻെറ മുസ്​ലിം വിരുദ്ധ നിലപാടിനെതിരെ രൂക്ഷമായാണ്​ പ്രതികരിച്ചത്​.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ