അവസാന നിമിഷം പരിപാടി റദ്ദാക്കി ഡല്‍ഹി യൂണിവേഴ്‌സിറ്റി; റോഡില്‍ നിന്ന് വിദ്യാര്‍ത്ഥികളോട് സംസാരിച്ച് പ്രശാന്ത് ഭൂഷണ്‍

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ സെമിനാര്‍ അവസാന നിമിഷം റദ്ദാക്കി ഡല്‍ഹി യൂണിവേഴ്സിറ്റി നിയമവിഭാഗം. ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളി എന്ന വിഷയത്തിലുള്ള സെമിനാര്‍ ആരംഭിക്കുന്നതിന് 20 മിനിറ്റ് മുമ്പാണ് റദ്ദാക്കിയതായി യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ 11 മണിക്കാണ് പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. വിദ്യാര്‍ത്ഥികളുടെ ‘അനിയന്ത്രിതമായ പെരുമാറ്റ’വും കോണ്‍ഫറന്‍സ് റൂമിന്റെ അറ്റകുറ്റ പണികള്‍ നടക്കുന്നതും ചൂണ്ടിക്കാട്ടി പരിപാടി റദ്ദാക്കുകയാണെന്ന് യൂണിവേഴ്‌സിറ്റിയിലെ നിയമ വിഭാഗം അറിയിക്കുകയായിരുന്നു. എന്നാല്‍ പരിപാടി റദ്ദാക്കാന്‍ സമ്മര്‍ദ്ദമുണ്ടായതാണ് നടപടിക്ക് കാരണമെന്ന് പ്രശാന്ത് ഭൂണ്‍ ആരോപിക്കുന്നു.

യൂണിവേഴ്‌സിറ്റി ക്യാമ്പസിന് അകത്ത് പ്രവേശിക്കാന്‍ സാധിക്കാതെ വന്നതിനാല്‍ അദ്ദേഹം റോഡില്‍ വച്ച് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. താന്‍ പുറത്ത് നിന്ന് സംസാരിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ആരും അസ്വസ്ഥരായിരുന്നില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു.

ഒരു വിദ്യാര്‍ത്ഥി പോലും പ്രസംഗത്തെ എതിര്‍ത്തില്ല. തന്നെ സംസാരിക്കാന്‍ അനുവദിക്കരുതെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായി വ്യക്തമായി. ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുമായാണ് സംവദിച്ചത് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ