ഡൽഹി കലാപസമയത്ത് പൊലീസുകാർ മനുഷ്യാവകാശ മാനദണ്ഡങ്ങളും ആഭ്യന്തര നിയമങ്ങളും ലംഘിച്ചു: ആംനസ്റ്റി ഇന്റർനാഷണൽ

ഡൽഹി കലാപം തടയുന്നതിൽ ഡൽഹി പൊലീസ് പരാജയപ്പെട്ടുവെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ആരോപിച്ചു. വടക്ക് കിഴക്കൻ ഡൽഹിയിൽ ഫെബ്രുവരി 23- നും 29- നും ഇടയിൽ നടന്ന അക്രമത്തിൽ 50- ലധികം പേരാണ് കൊല്ലപ്പെട്ടത്. അവരിൽ ഭൂരിഭാഗവും മുസ്ലിങ്ങളാണ്.

“ഇരകൾക്ക് വൈദ്യസഹായം നിഷേധിക്കൽ, അവരെ രക്ഷപ്പെടുത്തുന്നതിൽ പൊലീസ് പരാജയപ്പെട്ടു, പ്രതിഷേധക്കാരോട് അമിതവും അനിയന്ത്രിതവുമായ ബലപ്രയോഗം നടത്തി, സമ്മേളനങ്ങളോട് വിവേചനപരമായ പെരുമാറ്റം, ഡൽഹിയിൽ ആറ് ദിവസത്തെ അക്രമത്തിനിടയിൽ അക്രമത്തിനിരയായവരെ സ്വയം പ്രതിരോധിക്കാൻ വിട്ടുകൊണ്ട് രക്ഷ ആവശ്യപ്പെട്ടു കൊണ്ടുള്ള അവരുടെ കോളുകളോട് പൊലീസ് പ്രതികരിച്ചില്ല,” തുടങ്ങിയ ആരോപണങ്ങൾ അന്വേഷണത്തെ തുടർന്ന് മനുഷ്യാവകാശ സംഘടന നടത്തി.

അക്രമത്തിനിടെ നടന്ന കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് ഡൽഹി പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം അപര്യാപ്തമാണെന്ന് കലാപത്തിന്റെ 50- ഓളം സാക്ഷികളെ അഭിമുഖം നടത്തിയ ശേഷം ആംനസ്റ്റി ഇന്റർനാഷണൽ പറഞ്ഞു. കലാപസമയത്ത് ഉപയോക്താവ് സൃഷ്ടിച്ച സോഷ്യൽ മീഡിയ വീഡിയോകളിൽ മനുഷ്യാവകാശ ലംഘനങ്ങളുടെ തെളിവുകൽ സംഘടന പരിശോധിച്ചു. ഇതിനായി ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ ആംനസ്റ്റി ഇന്റർനാഷണലിന്റെ ക്രൈസിസ് എവിഡൻസ് ലാബുമായി സഹകരിച്ചു.

റിപ്പോർട്ട് പ്രകാരം, ഡൽഹി പൊലീസിന്റെ നടപടികൾ പൗര-രാഷ്ട്രീയ അവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി (ഐസിസിപിആർ)യുടെ ആർട്ടിക്കിൾ 9 ലംഘിക്കുന്നു, ഈ ഉടമ്പടിയിൽ ഇന്ത്യ ഒരു കക്ഷിയാണ്. കൂടാതെ ഡൽഹി പൊലീസ് ആഭ്യന്തര നിയമങ്ങളും ലംഘിച്ചു. നിയമപ്രകാരം പൊലീസുകാർ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

2020 ഫെബ്രുവരിയിൽ നടന്ന ഡൽഹി അക്രമത്തിൽ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ സജീവ പങ്കാളികളാണെന്നും ആംനസ്റ്റി അന്വേഷണത്തിൽ ആരോപിക്കുന്നു.

Latest Stories

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ