ബിജെപിയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാരില്‍ ജനങ്ങള്‍ വിശ്വസിക്കുന്നു; കുറേ വര്‍ഷങ്ങളായുള്ള എന്റെ സങ്കടങ്ങള്‍ മാറി; ഡല്‍ഹിയിലെ ജനങ്ങള്‍ വികസന പൂക്കാലം ഒരുക്കുമെന്ന് മോദി

ബിജെപിയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാരില്‍ ജനങ്ങള്‍ വിശ്വസിക്കുന്നുവെന്ന് ഡല്‍ഹിയിലെ ഫലം സൂചിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആം ആദ്മി പാര്‍ട്ടിയെ പുറത്താക്കിയ ഡല്‍ഹിക്കാര്‍ അവരില്‍നിന്ന് മോചിതരായി. ഡല്‍ഹി ഒരു നഗരം മാത്രമല്ല, മിനി ഇന്ത്യകൂടിയാണെന്ന് അദേഹം പറഞ്ഞു.

രാജ്യത്തെ എല്ലാ കോണില്‍നിന്നുള്ള ജനങ്ങള്‍ക്കും ഡല്‍ഹി അവരുടെ വീടാണ്. ഏക ഭാരതം ശ്രേഷ്ഠ ഭാരതമെന്ന ആശയത്തില്‍ ജീവിക്കുന്നവരാണ് ഡല്‍ഹിയിലെ ജനങ്ങള്‍. ഡല്‍ഹിയിലെ ജനങ്ങള്‍ മാറ്റത്തിനായുള്ള അധികാരം തങ്ങള്‍ക്കു നല്‍കിയതായും മോദി പറഞ്ഞു.

വിജയിക്കുന്നിടത്തെല്ലാം വികസനത്തിന്റെ പുതിയ മാനങ്ങള്‍ ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നു. അതുകൊണ്ടാണ് തുടര്‍ച്ചയായി തങ്ങള്‍ വിജയിക്കുന്നത്. ഡല്‍ഹിയിലെ ആദ്യ നിയമസഭാ സമ്മേളനത്തില്‍തന്നെ സിഎജി റിപ്പോര്‍ട്ട് അവതരിപ്പിക്കും. കൊള്ളയടിച്ചവര്‍ ആരായാലും അത് തിരികെ നല്‍കേണ്ടിവരുമെന്നും മോദി പറഞ്ഞു.

ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കാന്‍ ഒരവസരം നല്‍കണമെന്ന് താന്‍ അവരോട് ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിക്കാര്‍ അത് സാധ്യമാക്കിയെന്നും അതില്‍ താന്‍ സന്തുഷ്ടനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കാന്‍ കഴിയാതിരുന്നതില്‍ തനിക്ക് വിഷമമുണ്ടായിരുന്നു.

കഴിഞ്ഞ മൂന്ന് പൊതുതെരഞ്ഞെടുപ്പുകളില്‍ ഏഴ് സീറ്റുകളില്‍ ബിജെപിക്ക് വിജയം സമ്മാനിച്ച ഡല്‍ഹിയിലെ ജനങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ തന്നെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല. ഡല്‍ഹിയിലെ ജനങ്ങള്‍ ബിജെപിക്ക് പൂര്‍ണ ഹൃദയത്തോടെ സ്‌നേഹം നല്‍കി, അത് വികസനത്തിന്റെ രൂപത്തില്‍ ഇരട്ടിയായി തിരികെ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും