ശ്വാസമെടുക്കാനാകാതെ ഡൽഹി; ആശ്വാസത്തിന് ആന്‍റി സ്മോഗ് ഗണ്ണുകള്‍,വായു മലിനമാക്കുന്നത് താപനിലയങ്ങളുമെന്ന് പഠനം

വായുമലിനീകരണം രൂക്ഷമായ ഡൽഹിയിൽ ജനങ്ങൾ ശ്വാസമെടുക്കാൻ പോലും വിഷമിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇപ്പോൾ ഡൽഹിയിൽ വായുമലിനീകരണ തോതിൽ നേരിയ കുറവ് കാണുന്നുണ്ട്.കഴിഞ്ഞ ഒരു മാസമായി നഗരത്തിൽ അടുത്ത കാലത്തെ ഏറ്റവും മോശം വായു മലിനീകരണ തോതാണ് രേഖപ്പെടുത്തുന്നത്.

ഇന്നത്തെ ശരാശരി തോത് മുന്നൂറ്റി എഴുപത്തിയഞ്ചാണ്, കഴിഞ്ഞ ദിവസങ്ങളിൽ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്ന മലിനീകരണ തോതിൽ നേരിയ ആശ്വാസമാണിത്. ഈമാസം പത്ത് ദിവസമാണ് വായുഗുണനിലവാരം ഗുരുതരാവസ്ഥയിലേക്ക് എത്തിയത്. അതേ സമയം മലിനീകരണത്തിന് ദില്ലിയിലെ താപനിലയങ്ങളും കാരണമാകുന്നു എന്ന പഠനവും പുറത്തുവന്നിരിക്കുകയാണ്.

രാജ്യ തലസ്ഥാനത്തെ മലിനീകരണത്തിൽ എട്ടു ശതമാനത്തോളം ദില്ലിയിലും ചുറ്റുമുള്ള താപനിലയങ്ങളിൽ നിന്നുളളതാണെന്നാണ് സെന്റർ ഫോർ എണവയോണ്മെന്റിന്റെ പഠനമാണ് വ്യക്തമാക്കുന്നത്. മലിനീകരണ തോത് കുറയ്ക്കാൻ 2026 ഡിസംബർ വരെ താപനിലയങ്ങൾക്ക് സമയം നൽകി. ശ്വാസം മുട്ടുന്ന ദില്ലിയിൽ താത്കാലിക ആശ്വാസമായി ആന്റി സ്മോഗ് ഗണ്ണുകള്‍ പ്രവർത്തിക്കുന്നുണ്ട്.

വെള്ളം ചീറ്റി മലിനീകരണം കുറയ്ക്കുന്ന ഒരു ആന്റി സമോഗ് ഗണ്‍ കൂടി ഇന്നു മുതൽ നഗരത്തിൽ പ്രവർത്തിച്ചു തുടങ്ങി, 17000 ലിറ്റർ വെള്ളം വഹിക്കുന്ന വാഹനത്തിന് ദിവസം 70 കിലോമീറ്ററർ ദൂരം ചുറ്റാനാകും.ഇത്തരത്തിൽ കൂടുതൽ ആന്റി സ്മോഗ് ഗണ്ണുകള്‍ കൂടുതലായി എത്തിക്കാനാണ് സർക്കാർ തയ്യാറെടുക്കുന്നത്.

താപനിലയങ്ങൾ വായു മലിനമാക്കുന്നവെന്ന് റിപ്പോർട്ടുകൾ വരുമ്പോഴും മറ്റ് ഭീഷണികളും നിലനിൽക്കുന്നതിനാൽ സ്ഥിതി ഗുരുതരമാകുകയാണ്. കാർഷികാവശിഷ്ടങ്ങശള് കത്തിക്കുന്നതിൽ കുറവുണ്ടെങ്കിലും പൊതുസ്ഥലങ്ങളിൽ തീയിടുന്നതും വാഹനമലിനീകരണവും വില്ലനാകുന്നുണ്ട്.

Latest Stories

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ

ഭഗവാനെ കാണാന്‍ വന്നതാണ് മാറിനില്ലെടോ..; അര്‍ധരാത്രി കല്‍പ്പാത്തി ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച് വിനായകന്‍!

ആഭ്യന്തര സര്‍വേയില്‍ ഡിഎംകെ തരംഗം; തമിഴ്‌നാട്ടില്‍ 39 സീറ്റിലും വിജയം ഉറപ്പിച്ചു

ധനുഷിനോടും കാര്‍ത്തിക്കിനോടും പൊറുക്കാനാവില്ല, ഞാന്‍ ബലിയാടായി.. ആന്‍ഡ്രിയയും തൃഷയും ഒക്കെ ആ ഗ്രൂപ്പിലുള്ളവരാണ്: സുചിത്ര

പ്രിയങ്ക ഗാന്ധിയുടെ മകൾക്കെതിരെ വ്യാജപോസ്റ്റ്; കേസെടുത്ത് പൊലീസ്

കടലുണ്ടിപ്പുഴയില്‍ കുളിച്ചു, പിന്നാലെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു; അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍