നീറ്റ് -യുജി പുനഃപരീക്ഷയ്ക്ക് എതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. 22 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനം ഏകപക്ഷീയമെന്നാണ് ഹര്‍ജിയിലെ വാദം. ഹര്‍ജി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. പരീക്ഷയ്ക്ക് മുന്‍പ് ആര്‍ക്കും ചോദ്യപേപ്പര്‍ ലഭ്യമല്ലെന്ന് എന്‍ടിഎ വ്യക്തമാക്കി. ചോദ്യപേപ്പര്‍ നല്‍കാം എന്ന വാഗ്ദാനമോ, വ്യാജ വെബ്‌സൈറ്റോ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും എന്‍ടിഎ ആവശ്യപ്പെട്ടിട്ടുണ്ട്.