ഒഡിഷയിലെ പരാജയം, വികെ പാണ്ഡ്യന്‍ പടിയിറങ്ങുന്നു; പട്‌നായിക്കിന് നഷ്ടമായത് വലംകൈ

ബിജെഡി നേതാവും മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായിരുന്ന വികെ പാണ്ഡ്യന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു. ഒഡിഷയിലെ ലോക്‌സഭ-നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബിജെഡിയ്ക്കുണ്ടായ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെയാണ് വികെ പാണ്ഡ്യന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി അറിയിച്ചത്.

ബിജെഡി നേതാവും ഒഡീഷയിലെ മുന്‍ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്കിന്റെ അടുത്ത അനുയായിയാണ് വികെ പാണ്ഡ്യന്‍. നവീന്‍ ബാബുവിനെ സഹായിക്കുക മാത്രമായിരുന്നു രാഷ്ട്രീയത്തില്‍ പ്രവേശിക്കുമ്പോള്‍ തന്റെ ഉദ്ദേശ്യമെന്നും എന്നാല്‍ ഇപ്പോള്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും പാണ്ഡ്യന്‍ വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.

രാഷ്ട്രീയത്തില്‍ താന്‍ സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചിട്ടില്ലെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും പാണ്ഡ്യന്‍ കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെയുള്ള പ്രചരണങ്ങള്‍ പാര്‍ട്ടിയ്ക്ക് നഷ്ടമുണ്ടാക്കിയെങ്കില്‍ അതിനും ക്ഷമ ചോദിക്കുന്നു. തനിക്കൊപ്പം പ്രവര്‍ത്തിച്ച പാര്‍ട്ടി അംഗങ്ങള്‍ക്ക് പാണ്ഡ്യന്‍ നന്ദിയും അറിയിച്ചു.

12 വര്‍ഷത്തോളമായി നവീന്‍ പട്‌നായിക്കിനൊപ്പം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ച പാണ്ഡ്യന്‍ കഴിഞ്ഞ വര്‍ഷമാണ് സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് ബിജെഡിയില്‍ ചേര്‍ന്നത്. ഒഡിഷയിലെ ബിജെഡിയുടെ തിരഞ്ഞെടുപ്പ് ചുമതലയും പാണ്ഡ്യനായിരുന്നു. 2011ല്‍ ഗഞ്ജം ജില്ലാ കളക്ടറായിരിക്കുമ്പോഴാണ് പാണ്ഡ്യനെ പട്‌നായിക്ക് കൂടെ കൂട്ടുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ