ബോയിങ് 787 വിമാനങ്ങളില്‍ കര്‍ശന നിരീക്ഷണം; സുരക്ഷ പരിശോധന ശക്തമാക്കാന്‍ കേന്ദ്ര നിര്‍ദേശം; പറന്നുയരും മുമ്പ് ആറ് പരിശോധനകള്‍ പൂര്‍ത്തിയാക്കണമെന്ന് ഡിജിസിഎ

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് 265 പേര്‍ മരിച്ച സംഭവത്തില്‍ ബോയിങ് വിമാനങ്ങളുടെ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശിച്ച് കേന്ദ്രം. ബോയിങ് 787 ഡ്രീംലൈനര്‍ വിമാനങ്ങളുടെ സുരക്ഷാ പരിശോധന കര്‍ശനമാക്കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദേശിച്ചു.

27 ബോയിങ് 787-8 വിമാനങ്ങളും ഏഴ് ബോയിങ് 787-9 വിമാനങ്ങളുമടക്കം 33 ബോയിങ് വിമാനങ്ങളാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയ്ക്കുള്ളത്. പ്രാദേശിക ഡിജിസിഎ ഓഫീസുകളുമായി ഏകോപിപ്പിച്ച് അറ്റകുറ്റപ്പണികളും പരിശോധനകളും ഉടന്‍ നടത്താനാണ് ഡിജിസിഎയുടെ നിര്‍ദേശം. എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടത്.

ജെന്‍ക്‌സ് എഞ്ചിനുകള്‍ ഘടിപ്പിച്ച ആ7878/9 വിമാനത്തില്‍ അടിയന്തരമായി ആറ് അധിക അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും സിവില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഉത്തരവിട്ടു. ഇന്ധന പാരാമീറ്റര്‍ നിരീക്ഷണത്തിന്റെയും അനുബന്ധ സിസ്റ്റങ്ങളുടെയും പരിശോധന, ക്യാബിന്‍ എയര്‍ കംപ്രസറിന്റെയും അനുബന്ധ സിസ്റ്റങ്ങളുടെയും പരിശോധന, ഇലക്ട്രോണിക് എഞ്ചിന്‍ നിയന്ത്രണ സിസ്റ്റം പരിശോധന, എഞ്ചിന്‍ ഇന്ധന ഡ്രൈവര്‍ ആക്യുവേറ്റര്‍-ഓപ്പറേഷണല്‍ ടെസ്റ്റ്, ഓയില്‍ സിസ്റ്റം പരിശോധന, ഹൈഡ്രോളിക് സിസ്റ്റത്തിന്റെ സേവനക്ഷമതാ പരിശോധന, ടേക്ക്-ഓഫ് പാരാമീറ്ററുകളുടെ അവലോകനം എന്നിവയാണ് ആറ് പരിശോധനകള്‍. ഇതു നാളെ മുതല്‍ നിലവില്‍ വരുമെന്ന് ഡിജിസിഎ അധികൃതര്‍ വ്യക്തമാക്കി.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം