ദളിതയായതിന്റെ പേരിൽ പഞ്ചായത്ത് പ്രസിഡന്റിനെ തറയിലില്‍ ഇരുത്തിയ സംഭവം; വൈസ് പ്രസിഡന്റും സെക്രട്ടറിയും അറസ്റ്റിൽ

തമിഴ്‌നാട്ടിൽ പഞ്ചായത്ത് പ്രസിഡന്റായ ദളിത് സ്ത്രീയെ തറയിലിരുത്തി ഭരണസമിതി യോഗം നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വൈസ് പ്രസിഡന്റ് മോഹൻ രാജിനെയും സെക്രട്ടറി സുന്ദൂജയയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെർകു തിട്ടൈ പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.  എസ്.സി, എസ്.ടി ആക്ട് പ്രകാരമാണ് അറസ്റ്റ്.

ജൂലൈ 17-നാണ് പഞ്ചായത്ത് യോഗം നടക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജേശ്വരിക്കാണെങ്കിലും യോഗം വിളിക്കാനൊന്നും രാജേശ്വരിയെ അനുവദിച്ചിരുന്നില്ല. രാജേശ്വരിക്ക് ജാതിയുടെ പേരിൽ മറ്റ് പഞ്ചായത്തംഗങ്ങളിൽ നിന്നുണ്ടായ വിവേചനം പുറംലോകം അറിയുന്നത് യോഗത്തിനിടെ രാജേശ്വരി നിലത്തിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ്.

രാജേശ്വരിയെ മാത്രമല്ല, മറ്റൊരു ദളിത് പഞ്ചായത്തംഗത്തെ കൂടി നിലത്തിരുത്തിയാണ് മറ്റ് അംഗങ്ങൾ തൊട്ടടുത്ത് കസേരയിലിരുന്ന് യോഗം കൂടിയത്. രാജേശ്വരിയുടെ പരാതിയെ തുടർന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി പഞ്ചായത്ത് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

Latest Stories

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി