സി.പി.ഐ ജനറല്‍ സെക്രട്ടറിയായി ഡി. രാജ തുടരും

ഡി രാജ സിപിഐയുടെ ജനറല്‍ സെക്രട്ടറിയായി തുടരും. ദേശീയ കൗണ്‍സില്‍ ഒറ്റക്കെട്ടായാണ് ഡി രാജയെ തെരഞ്ഞെടുത്തത്. പൊതുചര്‍ച്ചയില്‍ ഡി രാജക്കെതിരെ കേരളം രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. എപ്പോഴും യുദ്ധം തോല്‍ക്കുമ്പോള്‍ സേനാ നായകര്‍ പദവി ഒഴിഞ്ഞ ചരിത്രമാണുള്ളതെന്നാണ് കേരള ഘടകം വിമര്‍ശിച്ചത്.

ദേശീയ നേതൃത്വം അലസതയാണ് കാണിക്കുന്നതെന്ന് മന്ത്രി പി പ്രസാദും ആരോപിച്ചിരുന്നു. നേതൃപദവിയില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തം കാണിക്കണം. പദവികള്‍ അലങ്കാരമായി കൊണ്ടുനടക്കരുതെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്നും ഏഴ് പുതു മുഖങ്ങളെയാണ് തിരഞ്ഞെടുത്തത്. മന്ത്രിമാരായ കെ രാജന്‍, ജിആര്‍ അനില്‍, പി പ്രസാദ്, ചിഞ്ചുറാണി, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, രാജാജി മാത്യൂ തോമസ്, പിപി സുനീര്‍ എന്നിവരാണ് ദേശീയ കൗണ്‍സിലിലേക്ക് എത്തുന്നത്.

കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമായി സത്യന്‍ മൊകേരിയും എത്തും. പന്ന്യന്‍ രവീന്ദ്രന്‍, എന്‍ അനിരുദ്ധന്‍, ടി വി ബാലന്‍, സിഎന്‍ ജയദേവന്‍, എന്‍ രാജന്‍ എന്നിവര്‍ കൗണ്‍സിലില്‍ നിന്നും പുറത്തായി. അതേസമയം മന്ത്രി വി സുനില്‍ കുമാര്‍ ദേശീയ കൗണ്‍സിലില്‍ ഇടം പിടിച്ചില്ല.
കാനം പക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പരിഗണിക്കാത്തതെന്ന് സൂചനയുണ്ട്. കെ ഇ ഇസ്മയില്‍ പക്ഷത്തെ പ്രതിനിധിയാണ് വി എസ് സുനില്‍ കുമാര്‍.

Latest Stories

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു