"പഴയ ആയിരം, അ‍ഞ്ഞൂറ് രൂപ നോട്ടുകൾ മാറ്റിയെടുക്കാനുണ്ടോ?", ജിന്നിനെ കൂട്ടുപിടിച്ച് മന്ത്രവാദിയുടെ തട്ടിപ്പ്: 47 ലക്ഷത്തിന്‍റെ നിരോധിത നോട്ടുകളുമായി സുൽത്താൻ പിടിയിൽ

നിരോധിത നോട്ടുകൾ മാറിയെടുക്കാൻ ആളുകൾ ഏറെ പണിപ്പെടുന്ന സമയമാണ്. കൃത്യസമയത്ത് മാറ്റാൻ കഴിയാതെ വന്ന നോട്ടുകളുമായി പലരും പെട്ടിരിക്കുകയാണ്. അതിനിടയിൽ പണം അധികമായി പൂഴ്ത്തിവച്ചവരുടെ കാര്യം പറയുകയേ വേണ്ട. അത്തരത്തിൽ  ഒരാൾ നോട്ടു മാറാൻ തുനിഞ്ഞിറങ്ങി പിടിയിലായ വാർത്തയാണ് ഇപ്പോൾ മധ്യപ്രദേശിൽ നിന്ന് പുറത്തുവരുന്നത്.മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം.

മധ്യപ്രദേശിലെ ബറോഖർ സ്വദേശിയായ സുല്‍ത്താന്‍ കരോസിയ എന്നയാളാണ് നിരോധിത നോട്ടുകളുമായി ഇറങ്ങിയത്. അതും രണ്ടായിരമല്ല അതിനും മുൻപ് നിരോധിച്ച 500ന്‍റെയും ആയിരത്തിന്‍റെയും നോട്ടുകളുമായാണ് ഇയാൾ എത്തിയത്.47 ലക്ഷത്തിന്‍റെ നിരോധിത നോട്ടുകളാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്.ജിന്നിന്‍റെ സഹായത്തോടെ പഴയ നോട്ടുകള്‍ പുതിയതാക്കാമെന്ന മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് സുൽത്താൻ നോട്ടുകളുമായി എത്തിയത്.

മൊറേന ജില്ലയിലെ ബറോഖർ സ്വദേശിയാണ് സുല്‍ത്താന്‍. നോട്ട് നിരോധനം ഏര്‍പ്പെടുത്തുന്നതിന് ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് യാദൃച്ഛികമായി മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് നോട്ടുകെട്ടുകള്‍ ലഭിച്ചതെന്നാണ് ഇയാൾ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. നോട്ടുകൾ ഇയാൾ ആരോടും പറയാതെ നോട്ടുകള്‍ വീട്ടില്‍ തന്നെ രഹസ്യമായി സൂക്ഷിച്ച് വരികയായിരുന്നു. അതിനിടെ ഒരു പരിചയക്കാരനാണ് ജിന്നിന്റെ സഹായത്തോടെ പഴയ നോട്ടുകള്‍ മാറ്റി പുതിയത് നല്‍കുന്ന മന്ത്രവാദിയുടെ കാര്യം പറഞ്ഞത്.

ഇതോടെ ഏറെ പ്രതീക്ഷകളോടെ സുൽത്താൻ നോട്ടുകളുമായി ഇറങ്ങിത്തിരിക്കുകയായിരുന്നു.ആയിരത്തിന്റെ 41 കെട്ടുകളും അഞ്ഞൂറിന്റെ 12 കെട്ടുകളുമാണ് തയ്യാറാക്കിയത്.പൊലീസിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് സുല്‍ത്താന്‍ കരോസിയ പിടിയിലായത്. സുല്‍ത്താന്‍ കരോസിയയുടെ കൂട്ടാളിയെയും പിടികൂടിയിട്ടുണ്ട്.മന്ത്രവാദിക്കു വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

Latest Stories

കെജ്‌രിവാൾ പ്രചാരണത്തിനിറങ്ങുന്നു; ആദ്യം ഹനുമാൻ ക്ഷേത്രത്തിലേക്ക്, പിന്നീട് വാർത്ത സമ്മേളനവും മെഗാ റോഡ് ഷോയും

ദൈവമേ എന്തൊരു ഇന്റലിജന്‍സ് ആണ് ജാസ്മിന് എന്ന് തോന്നും.. എനിക്കും ബിഗ് ബോസില്‍ പോകാന്‍ ആഗ്രഹമുണ്ട്: ഗായത്രി സുരേഷ്

മതിയായി, ഇത് അവസാന ഐപിഎല്‍ സീസണ്‍, കെകെആര്‍ പരിശീലകനെ വിരമിക്കല്‍ അറിയിച്ച് രോഹിത്; വീഡിയോ വൈറല്‍

ഹോസ്പിറ്റല്‍ മേഖലയില്‍ തൊഴില്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന: ആയിരത്തി എണ്ണൂറോളം നിയമലംഘനങ്ങള്‍ കണ്ടെത്തി; കര്‍ശന നടപടിയെന്ന് കമ്മീഷണര്‍

എംകെ രാഘവന്റെ പരാതി; കെപിസിസി അംഗത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

പോസ് ചെയ്യാന്‍ അറിയില്ല, സെല്‍ഫി എടുക്കാന്‍ ആളുകള്‍ വരുമ്പോള്‍ ഞാന്‍ ഓടും, അതിലൊന്നും ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല: ഫഹദ് ഫാസില്‍

രണ്ട് സെന്റീമീറ്റര്‍ അകലെ പൊലിഞ്ഞ് സ്വര്‍ണം; ഡയമണ്ട് ലീഗില്‍ നീരജ് രണ്ടാമത്

വനിതാ ഗുസ്തിതാരങ്ങളുടെ പരാതി; ബിജെപി എംപി ബ്രിജ് ഭൂഷണെതിരെ ലൈംഗിക പീഡന കുറ്റം ചുമത്തി കോടതി

ഹാര്‍ദിക് പാണ്ഡ്യ ടി20 ലോകകപ്പ് ടീമില്‍ ഇടം നേടിയത് ആ സുഹൃത്ത് കാരണം: മൈക്കല്‍ ക്ലാര്‍ക്ക്

ആ സിനിമ കണ്ട ശേഷം പ്രേതം പിന്തുടരുന്നത് പോലെ തോന്നി.. അമ്മയെ കൂട്ടിയല്ലാതെ മൂത്രമൊഴിക്കാന്‍ പോലും പോവില്ല: രാജ്കുമാര്‍ റാവു