ക്രിസ്ത്യന്‍ പള്ളികളിലെ കുരിശുകളില്‍ കാവിക്കൊടി കെട്ടി; പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം

മധ്യപ്രദേശിലെ ക്രിസ്ത്യന്‍ പള്ളികളില്‍ കുരിശുകളില്‍ കാവിക്കൊടി കെട്ടി ഹിന്ദുത്വ വാദികള്‍. പള്ളികളില്‍ അതിക്രമിച്ച് കടന്ന 50 പേരടങ്ങുന്ന സംഘം ഇന്നലെയാണ് കുരിശുകള്‍ക്ക് മുകളില്‍ കാവിക്കൊടി നാട്ടിയത്. ജാംബുവായിലെ നാല് പ്രമുഖ പള്ളികളിലാണ് സംഭവം നടന്നത്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.

പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്ന് പരാതിക്കാര്‍ പറയുന്നു. പൊലീസ് നടപടിയെടുക്കാന്‍ തയ്യാറാകാത്തതിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ജയ്ശ്രീറാം വിളികളോടെ എത്തിയ സംഘമാണ് അതിക്രമങ്ങള്‍ക്ക് പിന്നില്‍. ദാബ്തല്ലേ, ധാമ്‌നി നാഥ്, ഉപേറാവ് എന്നിവിടങ്ങളിലെ ശാലോം പള്ളികളിലാണ് സംഭവം നടന്നത്.

ഇതിന് പുറമേ മാതാസുലേയിലെ സിഎസ്‌ഐ പള്ളിയിലും അതിക്രമിച്ച് കടന്ന് കാവിക്കൊടി കെട്ടി. ധംനി നാഥിലെ ഒഴികെ മറ്റ് മൂന്ന് പള്ളികളിലെയും കൊടി ഇതോടകം അഴിച്ചുമാറ്റിയിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ സിംഗ് സംഭവത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രിക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്