പഞ്ചാബിലും ആം ആദ്മിക്ക് പ്രതിസന്ധി; രാജി ഭീഷണി മുഴക്കി 30 എംഎൽഎമാർ, കെജ്‌രിവാൾ മുഖ്യമന്ത്രിയാകുമോ?

ഡൽഹിയിലെ ദയനീയ തോൽവിക്ക് പിന്നിലെ ആം ആദ്മിക്ക് പഞ്ചാബിലും പ്രതിസന്ധി. പാർട്ടി ഭരിക്കുന്ന സംസ്ഥാനത്തെ 30ഓളം എംഎൽഎമാർ രാജി ഭീഷണി മുഴക്കി രംഗത്തുവന്നു. മുഖ്യമന്ത്രി ഭഗവത് മനിനൊപ്പം പ്രവർത്തിക്കാൻ ആകില്ലെന്നാണ് എംഎൽഎമാർ പറയുന്നത്. ഇതോടെ പഞ്ചാബിലെ എംഎൽഎമാരുടെ യോഗം നാളെ വിളിച്ചിരിക്കുകയാണ് പാർട്ടി കൺവീനറായ അരവിന്ദ് കെജ്‌രിവാൾ.

എഎപി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന എംഎൽഎമാരുമായി കോൺഗ്രസ് പാർട്ടി ചർച്ച നടത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. എഎപിയുടെ 30 ഓളം എംഎൽഎമാരുമായും ബന്ധമുണ്ടെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. 2022ലെ പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 117ൽ 92 സീറ്റുകൾ നേടിയാണ് എഎപി കോൺഗ്രസിൽ നിന്ന് അധികാരം പിടിച്ചെടുത്തത്. നിലവിൽ കോൺഗ്രസിന് 18 സീറ്റുകളും ശിരോമണി അകാലിദളിന് മൂന്ന് എംഎൽഎമാരുമുണ്ട്.

പഞ്ചാബിൽ എഎപിയിൽ പിളർപ്പുണ്ടാകുമെന്നും സംസ്ഥാന സർക്കാരിൽ പുനഃസംഘടനയുണ്ടാകുമെന്നും പ്രതിപക്ഷ നേതാക്കൾ പറയുന്നു. അതേസമയം നിലവിൽ ഒഴിവു വരുന്ന ലുധിയാന മണ്ഡലത്തിൽ നിന്ന് മത്സരിച്ച് കെജ്‌രിവാൾ പഞ്ചാബ് സർക്കാരിൽ ചേരാനുള്ള സാധ്യതയുണ്ടെന്നും കോൺഗ്രസ് നേതാവ് അവകാശപ്പെട്ടു. പഞ്ചാബിൽ മുഖ്യമന്ത്രിസ്ഥാനം കെജ്‌രിവാൾ ലക്ഷ്യമിട്ടേക്കുമെന്ന് പഞ്ചാബ് ബിജെപി നേതാവ് സുഭാഷ് ശർമ്മയും അവകാശപ്പെട്ടു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ