ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഭരണഘടന വിരുദ്ധം; ശക്തമായ എതിർപ്പ് അറിയിച്ച് സിപിഎം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിയില്‍ ഭരണഘടന വിരുദ്ധമെന്ന് സിപിഎം. പദ്ധതിയില്‍ ശക്തമായ എതിർപ്പ് പ്രകടിപ്പിടച്ച സിപിഎം ഉന്നതതല സമിതിയെ നിലപാട് അറിയിച്ചു. ഒരു രാജ്യം , ഒരു തെരഞ്ഞെടുപ്പ് പദ്ധതിയെ കുറിച്ച് പൊതുജനാഭിപ്രായം രാംനാഥ് കോവിന്ദ് സമിതി തേടിയിരുന്നു.. ഈ മാസം 15നകം അഭിപ്രായങ്ങൾ അറിയിക്കണം എന്നാവശ്യപ്പെട്ട് പ്രാദേശിക പത്രങ്ങളില്‍ പരസ്യം നൽകിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഒന്നിച്ചാക്കുമ്പോള്‍,ഏതെല്ലാം വിധത്തിലുള്ള മാറ്റങ്ങൾ വരുത്തണം എന്നതിലാണ് നിര്‍ദ്ദേശം നൽകേണ്ടത് .നിര്‍ദ്ദേശങ്ങൾ സമിതിക്ക് കൈമാറുമെന്നും പരസ്യത്തിൽ പറയുന്നു .പ്രതിപക്ഷം എതിര്‍ക്കുമ്പോഴും , പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ നീക്കമെന്നതിന്‍റെ സൂചനയാണ് ഈ നടപടി. തദ്ദേശ തെര‌ഞ്ഞെടുപ്പ് മുതൽ ലോക്സഭാ തെരഞ്ഞെടുപ്പു വരെ ഒരുമിച്ച് നടത്താനാണ് നിലവിലെ ആലോചന .

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കം തുടങ്ങി.2019ൽ മാർച്ച് പത്തിനാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇത്തവണ ഫെബ്രുവരി അവസാനം പ്രഖ്യാപിച്ചേക്കും എന്നാണ് സൂചന. ഏപ്രിൽ പതിനൊന്ന് മുതൽ മെയ് 19 വരെ എഴു ഘട്ടങ്ങളിലായാണ് കഴിഞ്ഞ തവണ വോട്ടെടുപ്പ് നടന്നത്.

ആന്ധ്രപ്രദേശിലെ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ആദ്യ ഘട്ടത്തിലായിരുന്നു. ഇത്തവണയും ഇതിനാണ് സാധ്യത. ഞായറാഴ്ച മുതൽ നാലു ദിവസം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൺ രാജീവ് കുമാറും അംഗങ്ങളും ആന്ധ്രപ്രദേശും തമിഴ്നാടും സന്ദർശിക്കും. എല്ലാ ,സംസ്ഥാനങ്ങളിലും എത്തി വിലയിരുത്തൽ പൂർത്തിയാക്കിയ ശേഷം ദില്ലിയിൽ യോഗം ചേർന്നാകും അന്തിമ ഷെഡ്യൂൾ കമ്മീഷൻ തയ്യാറാക്കുക.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ