കോവിഡ് വാക്‌സിന് പകരം റാബിസ് വാക്സിൻ നൽകി; നഴ്സിന് സസ്പെൻഷൻ

മഹാരാഷ്ട്രയിലെ ആരോഗ്യ കേന്ദ്രത്തിൽ കോവിഡ് വാക്സിനേഷൻ എടുക്കാനെത്തിയ ഒരാൾക്ക് ആന്റി റാബിസ് വാക്സിൻ (എആർവി) തെറ്റായി നൽകിയതിന് താനെ മുനിസിപ്പൽ കോർപ്പറേഷനിൽ ജോലി ചെയ്യുന്ന നഴ്സിനെ ചൊവ്വാഴ്ച സസ്പെൻഡ് ചെയ്തു.

കൽവയിലെ ആട്കോനേശ്വർ ആരോഗ്യ കേന്ദ്രത്തിൽ തിങ്കളാഴ്ചയാണ് സംഭവം. കോവിഷീൽഡ് വാക്സിൻ എടുക്കാൻ രാജ്കുമാർ യാദവ് എന്ന വ്യക്തി വരികയും ഇയാൾ അബദ്ധത്തിൽ പേപ്പട്ടി വിഷത്തിനെതിരെ കുത്തിവെയ്പ്പ് നൽകുന്ന വരിയിൽ പോയി ഇരിക്കുകയുമായിരുന്നു.

കീർത്തി പോപ്പറെ എന്ന നഴ്സ് രാജ്കുമാർ യാദവിന്റെ രേഖകൾ നോക്കാതെ എആർവി കുത്തിവെയ്പ്പ് നൽകുകയായിരുന്നു. സംഭവം പുറത്തുവന്നതോടെ രാജ്കുമാർ യാദവിനെ നിരീക്ഷണത്തിലാക്കുകയും കീർത്തി പോപ്പറെ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

താനെ മുനിസിപ്പൽ കോർപ്പറേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ, വാക്സിൻ നൽകുന്നതിനു മുമ്പ് രോഗിയുടെ രേഖകൾ പരിശോധിക്കേണ്ടത് കീർത്തി പോപ്പറുടെ കടമയായായിരുന്നു എന്ന് ഭരണകൂടം പറഞ്ഞു.

നഴ്സിന്റെ അശ്രദ്ധ മൂലം ഒരു വ്യക്തിയുടെ ജീവൻ അപകടത്തിലായെന്ന കാര്യം നിഷേധിക്കാനാവില്ലെന്ന് അധികൃതർ പറഞ്ഞു. ഇക്കാരണത്താൽ, ഒരു അച്ചടക്കനടപടിയെന്ന നിലയിൽ നഴ്സിനെ സസ്‌പെൻഡ് ചെയ്യുകയാണെന്നും അധികൃതർ അറിയിച്ചു.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ