പ്രധാനമന്ത്രിയെ കാണണമെങ്കിൽ കോവിഡ് ടെസ്റ്റ് നിർബന്ധം; പുതിയ തീരുമാനം രാജ്യത്ത് കേസുകൾ വർധിക്കുന്നതിനിടെ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കാനെത്തുന്നവർ കോവിഡ് ടെസ്റ്റ് നടത്തണമെന്നത് നിർബന്ധമാക്കി. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് തീരുമാനം ബാധകമാണ്. ഇന്ന് മുതൽ പ്രധാനമന്ത്രിയെ കാണാനെത്തുന്ന എല്ലാ വർക്കും പുതിയ തീരുമാനം ബാധകമായിരിക്കും.

ഇന്ന് വൈകിട്ട് ഡൽഹി മുഖ്യമന്ത്രിയും പാർട്ടി എംപിമാരും എംഎൽഎമാരുമുൾപ്പെടെ 70 ബിജെപി നേതാക്കൾ പ്രധാനമന്ത്രിയെ കാണാനായി സമയം നിശ്ചയിച്ചിരുന്നതാണ്. ഡൽഹി തിരഞ്ഞെടുപ്പിലെ വിജയത്തിൽ അനുമോദിക്കാനാണ് മോദി സംസ്ഥാനത്തെ എല്ലാ പാർട്ടി നേതാക്കളെയും അത്താഴവിരുന്നിന് ക്ഷണിച്ചത്. ഇന്ന് വൈകിട്ട് 7.30നാണ് വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ അത്താഴവിരുന്നിൽ പങ്കെടുക്കുന്നവർ ആർടി-പിസിആർ ചെയ്ത് നെഗറ്റീവാണെന്ന് തെളിയിക്കേണ്ടിവരും.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് 24 മണിക്കൂറിനിടെ 306 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌. ആറു മരണവുമുണ്ടായി. മൂന്നെണ്ണം കേരളത്തിലും കർണാടകയിൽ രണ്ടും മഹാരാഷ്ട്രയിൽ ഒന്നും കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
നിലവിൽ രാജ്യത്ത് 7000 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ കേരളത്തിലാണ് പോസിറ്റീവ് കേസുകൾ കൂടുതൽ. ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഡൽഹി സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.

Latest Stories

സമരസപ്പെടാത്ത സമര വീര്യം; തലസ്ഥാനത്തെ അന്ത്യാഭിവാദ്യളോടെ ജന്മനാട്ടിലേക്ക്

IND vs ENG: നാലാം ടെസ്റ്റിൽ നിന്ന് സൂപ്പർ താരം പുറത്ത്, സ്ഥിരീകരിച്ച് ശുഭ്മാൻ ഗിൽ; ഇതോടെ പുറത്തായവരുടെ എണ്ണം മൂന്നായി!

പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമായിട്ടില്ല; വിഎസ് മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവെന്ന് വിഡി സതീശന്‍

വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റുകള്‍ വില്‍പ്പനയ്ക്ക്; തട്ടിയത് 20 ലക്ഷം രൂപ, ഒടുവില്‍ സാന്ദ്ര പിടിയിലായി

IND vs ENG: “അവൻ സഹീർ ഖാൻ, ജസ്പ്രീത് ബുംറ എന്നിവരെ പോലെ”; ഇന്ത്യൻ യുവതാരത്തിന് പ്രത്യേക അഭിനന്ദനവുമായി അശ്വിൻ

സഖാവിനെ ഒരു നോക്ക് കാണാന്‍, പാത നിറഞ്ഞു ജനാവലി; 3 മണിക്കൂര്‍ പിന്നിട്ടിട്ടും നഗരപരിധി കഴിയാനാവാതെ വിലാപയാത്ര; അന്ത്യയാത്രയിലും വി എസ് ക്രൗഡ് പുള്ളര്‍

ഈ വർഷം പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രമായി 'ടൂറിസ്റ്റ് ഫാമിലി' ; പിന്നിലാക്കിയത് 'ഡ്രാഗണി'നെയും 'ഛാവ'യെയും!

ഡബ്ല്യൂസിഎല്ലിലെ ഇന്ത്യ-പാക് മത്സര വിവാദത്തെ കുറിച്ച് ചോദ്യം; വൈറലായി സിറാജിന്റെ പ്രതികരണം

വിമര്‍ശിക്കുന്നവരുടെ യോഗ്യത എന്താണ്? പാര്‍ട്ടിയില്‍ അവരുടെ സ്ഥാനമെന്താണ്? കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് നേരെ ചോദ്യങ്ങളുമായി ശശി തരൂര്‍

IND vs ENG: ഇന്ത്യയുടെ 2-2 പ്രതീക്ഷകൾക്ക് തിരിച്ചടി, മാഞ്ചസ്റ്ററിൽ പ്രതികൂല സാഹചര്യങ്ങൾ