രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു; സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. മുന്‍കരുതലുകൾ എടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പനി, മൂക്കൊലിപ്പ്, മൂക്കടപ്പ് , തൊണ്ടവേദന പോലുള്ള സാധാരണ ലക്ഷണങ്ങൾ തന്നെയാണ് പുതിയ കോവിഡ് കേസുകളിൽ കാണുന്നതെന്നും അതിനാൽ രോഗനിർണ്ണയം അതിവേഗം സാധ്യമല്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

പുതിയ കണക്കുകൾ പ്രകാരം 1010 സജീവ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഉള്ളതെന്നും കേരളത്തിന് പുറമെ മഹാരാഷ്ട്ര ,ഡൽഹി,ഗുജറാത്ത് ,കർണാടക, എന്നിവയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള മാറ്റ് സംസ്ഥാനങ്ങളെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ആഴ്ചരാജ്യത്ത് ഏഴ് മരണമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ കോവിഡ് തരംഗത്തിൽ ഒരു കേസുകൾ പോലും ഇല്ലാതിരുന്ന ബീഹാറിലും ജാർഖണ്ഡിലും ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

പുതിയ കോവിഡ് തരംഗത്തിൽ, NB.1.8.1 എന്ന വേരിയന്റിന്റെ ഒരു കേസും LF.7 വേരിയന്റിന്റെ നാല് കേസുകളും കണ്ടെത്തിയിട്ടുണ്ട്. പനി, മൂക്കൊലിപ്പ്, മൂക്കടപ്പ് , തൊണ്ടവേദന, തലവേദന, പേശി വേദന, കടുത്ത ക്ഷീണം, വയറ്റിൽ അസ്വസ്ഥത ,കണ്ണുകളിലെ ചുവപ്പ് നിറം ,തുടങ്ങി സാധാരണ പനിയുടെ ലക്ഷണങ്ങൾ തന്നെയാണ് ഇതിലും കണ്ടുവരുന്നത് അതിനാൽ രോഗനിർണ്ണയം അതിവേഗം സാധ്യമല്ല. എന്നിരുന്നാലും കൈകളുടെ ശുചിത്വം, മാസ്ക് ധരിക്കുക എന്നിങ്ങനെയുള്ള മുന്‍കരുതലുകൾ എടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ