രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 70,496 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഈ സമയത്ത് 964 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ മരണസംഖ്യ 1,06,490 ആയി.
പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 69,06,152 ആയി ഉയര്‍ന്നു. ഇതില്‍ 9 ലക്ഷത്തില്‍ താഴെ മാത്രമാണ് ചികിത്സയില്‍ കഴിയുന്നവര്‍. വീടുകളിലും ആശുപത്രികളിലുമായി 8,93,592 പേര്‍ ചികിത്സയില്‍ കഴിയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
രോഗമുക്തി നേടിയവരുടെ എണ്ണം 59 ലക്ഷം കടന്നു. 59,06,070 പേരാണ് രോഗമുക്തി നേടിയത്. ലോകത്ത് കോവിഡ് കേസുകളിൽ രണ്ടാം സ്ഥാനത്തും കോവിഡ് മരണത്തിൽ മൂന്നാമതുമാണ് ഇന്ത്യ. 11,68,705 സാമ്പിളുകളാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ പരിശോധിച്ചത്.