അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകൾ വിലക്കിയ ഉത്തരവ് കോടതി റദ്ദാക്കി

അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രാ​യ വാ​ര്‍​ത്ത​ക​ൾ വി​ല​ക്കി​യ ഉ​ത്ത​ര​വ് ഡ​ൽ​ഹി രോ​ഹി​ണി കോ​ട​തി റ​ദ്ദാ​ക്കി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ ര​വി നാ​യ​ർ, അ​ബി​ർ ദാ​സ്‌​ഗു​പ്ത, അ​യ്സ്കാ​ന്ത് ദാ​സ്, ആ​യു​ഷ് ജോ​ഷി എ​ന്നി​വ​ർ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് രോ​ഹി​ണി കോ​ട​തി​യി​ലെ ജി​ല്ലാ ജ​ഡ്ജി ആ​ശി​ഷ് അ​ഗ​ർ​വാ​ൾ നി​ർ​ണാ​യ​ക ഉ​ത്ത​ര​വ്. എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് വാ​ദം കേ​ൾ​ക്കാ​ൻ അ​വ​സ​രം ന​ൽ​കാ​ത്ത​തി​നാ​ൽ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

അദാനിക്കെതിരായ ലേഖനങ്ങൾ വളരെക്കാലമായി പരസ്യമായി ലഭ്യമാണെന്നും അതിനാൽ, സിവിൽ ജഡ്ജി അവ നീക്കം ചെയ്യാൻ ഉത്തരവിടുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരുടെ വാദം കേൾക്കണമായിരുന്നെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ലേഖനങ്ങൾ അപകീർത്തികരമാണെന്ന് പ്രഥമദൃഷ്ട്യാ പ്രഖ്യാപിക്കുന്നതിനും അവ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നതിനും മുമ്പ് സിവിൽ ജഡ്ജി മാധ്യമപ്രവർത്തകരുടെ വാദം കേൾക്കണമായിരുന്നുവെന്ന് അവസരം ജഡ്ജി ചൂണ്ടിക്കാട്ടി.

വെ​ബ്സൈ​റ്റു​ക​ളാ​യ paranjoy.in, adaniwatch.org, adanifiles.com.au എ​ന്നി​വ​യി​ലെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നാ​യി​രു​ന്നു കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. അ​ദാ​നി എ​ന്‍റ​ർ​പ്രൈ​സ​സ് ലി​മി​റ്റ​ഡി​ന്‍റെ പ്ര​ശ​സ്‌​തി ക​ള​ങ്ക​പ്പെ​ടു​ത്താ​നും ആ​ഗോ​ള ത​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്താ​നും പ്ര​തി​ക​ൾ ല​ക്ഷ്യ​മി​ടു​ന്നു​വെ​ന്നാ​ണ് അ​ദാ​നി ക​മ്പ​നി ആ​രോ​പി​ച്ച​ത്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”