നിരപരാധിത്വം കോടതിയ്ക്ക് ബോദ്ധ്യമായി, നന്ദി: വിധിയില്‍ പ്രതികരിച്ച് സിദ്ദിഖ് കാപ്പന്‍

യുപി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ കേസില്‍ ജാമ്യം ലഭിച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍. നിരപരാധിത്വം കോടതിക്ക് ബോധ്യമായി. സുപ്രീംകോടതിക്ക് നന്ദിയെന്നും അദ്ദേഹം പ്രതികരിച്ചു. അന്വേഷണം പൂര്‍ത്തിയായ ശേഷം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന യുപി സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതി സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്.

മഥുര കോടതിയും അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ചും സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കാത്ത സാഹചര്യത്തിലാണ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ഹാഥ്റാസില്‍ പോയതെന്ന സിദ്ദിഖ് കാപ്പന്റെ വാദം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു അലഹാബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. പിടിയിലായ മറ്റ് പ്രതികള്‍ക്കൊപ്പം സിദ്ദിഖ് കാപ്പന്‍ പോയത് എന്തിനാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

പഴയ കലാപക്കേസുകളിലെ പ്രതികള്‍ക്കൊപ്പം ഹാഥറസിന് പോയപ്പോഴാണ് സിദ്ദീഖ് കാപ്പനെ അറസ്റ്റുചെയ്തത്. കാമ്പസ് ഫ്രണ്ടിന്റെ ദേശീയ ട്രഷററായ അതീഖുര്‍റഹ്‌മാന്‍ മുസഫര്‍നഗര്‍ കലാപത്തിലും കാമ്പസ് ഫ്രണ്ട് ഡല്‍ഹി ചാപ്റ്റര്‍ മുന്‍ ജനറല്‍ സെക്രട്ടറിയായ മസൂദ് അഹ്‌മദ് ബഹ്റൈച് കലാപത്തിലും കുറ്റാരോപിതരാണ്. പത്രപ്രവര്‍ത്തകനെന്ന നിലയില്‍ തൊഴില്‍പരമായ ചുമതലകളുമായാണ് ഹാഥറസിലേക്ക് പോയതെങ്കില്‍ അത് കലാപക്കേസില്‍ ഉള്‍പ്പെട്ടവര്‍ക്കൊപ്പമാകില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.

സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധമെന്ന് ചൂണ്ടിക്കാട്ടി യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു. ഹാഥ്റാസില്‍ സമാധാനം തകര്‍ക്കാന്‍ എത്തി എന്നാരോപിച്ചാണ് 2022 ഒക്ടോബര്‍ 5 ന് സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയെുള്ളവരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത കാപ്പന്‍ 22 മാസമാണ് ജയിലില്‍ കഴിഞ്ഞത്.

Latest Stories

'മാര്‍ക്കോ' എന്ന ക്രൂരനായ വില്ലന്‍, ചോരയില്‍ കുളിച്ച് കത്തിയുമായി ഉണ്ണി മുകുന്ദന്‍; ഫസ്റ്റ്‌ലുക്ക് വൈറല്‍

റൊണാൾഡോയോ മെസിയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, അവനെക്കുറിച്ച് നല്ലത് പറയാൻ ആരും ഇല്ല; സ്പെയിൻ പരിശീലകൻ പറയുന്നത് ഇങ്ങനെ

പണം വാങ്ങി 12 കാരിയെ 72കാരന് വിവാഹം ചെയ്തുകൊടുക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: 'ആ താരം കളിക്കണമോ വേണ്ടയോ എന്ന് ഹാര്‍ദ്ദിക് തീരുമാനിക്കും'; വിലയിരുത്തലുമായി ഇര്‍ഫാന്‍ പത്താന്‍

എനിക്ക് ഒരു പശ്ചാത്തപവുമില്ല, വളരെ ചിന്തിച്ചെടുത്ത തീരുമാനമാണ് 'അമ്മ'യില്‍ നിന്നുള്ള രാജി: പാര്‍വതി തിരുവോത്ത്

മത്സരം നടന്നില്ലെങ്കിൽ എന്താ, ഹാപ്പി ആയി കാനഡ താരങ്ങൾ; കാരണക്കാരനായത് ദ്രാവിഡ്

സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ലക്ഷ്യമിട്ട് ജെഡിയുവും ടിഡിപിയും; തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ഇന്ത്യ സഖ്യവും

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്: രണ്ട് കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്ക്; പ്രതി മരിച്ച നിലയിൽ

ടി20 ലോകകപ്പിലെ തിരിച്ചടി, വിരമിക്കലിനൊരുങ്ങി പാക് താരങ്ങള്‍

സുരേഷ് ഗോപിയുടെ മകന്‍ ആയതിനാല്‍ ചവിട്ട് ഇങ്ങോട്ടും വന്നിട്ടുണ്ട്, അതേ ആളുകള്‍ പിന്നീട് കെട്ടിപ്പിടിക്കുകയും ചെയ്തിട്ടുണ്ട്: ഗോകുല്‍ സുരേഷ്