മോദിയും കൂട്ടാളികളും നടത്തിയ തട്ടിപ്പില്‍ പിഎന്‍ബിക്കുണ്ടായ നഷ്ടം പരിഹരിക്കും; 40.83 കോടിയുടെ സ്വത്തും 19.50 കോടിയുടെ ഫ്‌ളാറ്റും പഞ്ചാബ് നാഷണല്‍ ബാങ്കിന് വിട്ടു നല്‍കണമെന്ന് കോടതി

വായ്പ തട്ടിപ്പ് നടത്തി വിദേശത്തേക്കുകടന്ന വജ്രവ്യാപാരി നീരവ്മോദിയുടെ 60 കോടിരൂപയുടെ സ്വത്തുക്കള്‍ ബാങ്കിന് വിട്ടുകൊടുക്കാന്‍ ഇഡിയോട് നിര്‍ദേശിച്ച് സിബിഐ കോടതി.
നീരവ്മോദിയുടെ കൈവശമുണ്ടായിരുന്ന 40.83 കോടിരൂപ വിലമതിക്കുന്ന ആഭരണങ്ങള്‍, നാണയങ്ങള്‍, വാച്ചുകള്‍, പണം, സഹോദരി പൂര്‍വിമോദിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 19.50 കോടിരൂപയുടെ ഫ്‌ളാറ്റ് എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കിന് (പിഎന്‍ബി)വിട്ടുകൊടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ഇഡി കണ്ടുകെട്ടിയ സ്വത്തുക്കള്‍ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് പിഎന്‍ബി കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ) പ്രകാരം കോടതിയെ സമീപിച്ചിരുന്നു.

മോദിയും കൂട്ടാളികളും നടത്തിയ തട്ടിപ്പുമൂലം പിഎന്‍ബിക്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനും 8526 കോടിരൂപയിലധികം നഷ്ടംസംഭവിച്ചതായി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. പിഎന്‍ബി പരാമര്‍ശിച്ചിട്ടുള്ള സ്വത്തുക്കള്‍ വിട്ടുകൊടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. പൂര്‍വിമോദിയുടെ അഭിഭാഷകനും ഹര്‍ജിയെ എതിര്‍ത്തില്ല.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന വായ്പത്തട്ടിപ്പിലെ പ്രധാനപ്രതിയാണ് നീരവ്മോദി. 2018-ലാണ് ഈ തട്ടിപ്പ് പുറത്തുവന്നത്. 2019 ഡിസംബറില്‍ രാജ്യത്തുനിന്ന് ഒളിച്ചോടിയ നീരവ്മോദിയെ കോടതി സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.

Latest Stories

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ