വായിൽ നിന്ന് വായിലേക്ക് വെള്ളം പകർന്ന് പ്രണയലീല; കമിതാക്കളുടെ അതിരുകടന്ന പ്രണയ റീലുകൾ നിരോധിക്കണമെന്ന് ആവശ്യം, നടപടിയെടുക്കുമെന്ന് പൊലീസ്

പ്രണയിതാക്കൾ തങ്ങളുടെ പ്രണയത്തിലെ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയക്കുന്നത് സാധരണയാണ്. പലരുടേയും സ്നേഹ പ്രകടനങ്ങൾ കൗതുകം ഉണർത്തുമ്പോൾ, പലർക്കും അത് അസ്വസ്തതയും ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ ഒരുവീഡിയോയാണ് ഇപ്പോള്‍ പൊലീസ് നടപടിവരെ എത്തി നില്‍ക്കുന്നത്. ഉത്തര്‍ പ്രദേശിലെ നോയിഡയിലെ ഒരു പാര്‍ക്കില്‍ നിന്നുള്ള കമിതാക്കളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അതോടെ സംഭവം പൊലീസിലുമെത്തി.

പാര്‍ക്കിൽ വെള്ളം കുടിച്ചുകൊണ്ടിരുന്ന യുവതിയുടെ അടുത്തേക്ക് വരുന്ന യുവാവ് യുവതിയുടെ വിരലില്‍ മോതിരം അണിയിക്കുന്നു. അതോടെ യുവതി വായിലുണ്ടായിരുന്ന വെള്ളം യുവാവിന്റെ വായിലേക്ക് പകരുന്നതും ഇരുവരും ചിരിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.

വീഡിയോയെ വിമര്‍ശിച്ചുകൊണ്ടാണ് അത് ഗ്രേറ്റര്‍ നോയിഡ എക്‌സ് അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്തത്.’ഡല്‍ഹി മെട്രോയ്ക്ക് ശേഷം ഇപ്പോള്‍ നോയിഡ സെക്ടര്‍ -78 ലെ വേദവന്‍ പാര്‍ക്കിലും ലൈക്കുകള്‍ക്കും കമന്റുകള്‍ക്കും വേണ്ടി അപഹാസ്യമായ റീലുകള്‍ ചിത്രീകരിക്കുന്ന ആളുകള്‍ എത്തിത്തുടങ്ങിയിരിക്കുന്നു, പൊതുസ്ഥലങ്ങളില്‍ ഇത്തരം റീലുകള്‍ ചിത്രീകരിക്കുന്നത് നിരോധിക്കണം’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.

ഇതോടെ പൊലീസ് ഇടപെട്ടു. പ്രദേശത്ത് പട്രോളിംഗിനും പരിശോധനയ്ക്കും ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ജാഗ്രത പുലര്‍ത്താന്‍ സെക്ടര്‍-113 നോയിഡ സ്റ്റേഷന്‍ ഇന്‍ചാര്‍ജിന് (മൊബൈല്‍ നമ്പര്‍- 8851066516) നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിയല്‍ നടത്തുമെന്നും. നോയിഡ ഡിസിപി പ്രതികരിച്ചു.

Latest Stories

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം

കോണ്‍ഗ്രസിന് നല്‍കുന്ന ഓരോ വോട്ടും പാകിസ്താനുള്ള വോട്ടുകള്‍; മമ്മൂട്ടിയുടെ പഴയ നായിക വിദ്വേഷം തുപ്പി; കേസെടുത്ത് തെലുങ്കാന പൊലീസ്

കെജ്രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇടക്കാല ആശ്വാസം മാത്രം; അഴിമതി കേസ് ജനങ്ങള്‍ മറന്നിട്ടില്ലെന്ന് അമിത്ഷാ

ഐപിഎല്‍ 2024: ഋഷഭ് പന്തിനെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു