ഉത്തര്‍പ്രദേശില്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട്  കൂടുതല്‍ ദമ്പതികള്‍ രംഗത്ത്

ഉത്തര്‍പ്രദേശില്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൂടുതല്‍ നവദമ്പതികള്‍ രംഗത്ത്. ദളിത് യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് പിതാവായ ബി.ജെ.പി എം.എല്‍.എ ഭീഷണിപ്പെത്തുകയാണെന്ന ആരോപണവുമായി സക്ഷി, അജിതേഷ് ദമ്പതികള്‍ രംഗത്തെത്തിയതിന് പിന്നാലെയാണിതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

സക്ഷി, അജിതേഷ് എന്നിവരെപോലെ സാമൂഹിക മാധ്യമങ്ങളിലെ വീഡിയോകളിലൂടെയാണ് ഇവരും രക്ഷിതാക്കളില്‍ നിന്ന് ഭീഷണിയുള്ളതായി ആരോപിക്കുന്നത്. പുതുതായി പുറത്തുവന്ന വീഡിയോയില്‍ മെഹ്രാജ്, മഷൂഖ് അലി എന്നീ ദമ്പതികളാണ് സഹായഭ്യാര്‍ഥനയുമായി രംഗത്തെത്തിയത്. സ്വന്തം താല്‍പര്യപ്രകാരം വിവാഹം കഴിച്ചതിന് ഇരു വീട്ടുകാരില്‍ നിന്നും തങ്ങള്‍ക്ക് ഭീഷണിയുള്ളതായി ഇരുവരും വീഡിയോയില്‍ പറയുന്നു.

പെണ്‍കുട്ടിയെ ചിലര്‍ തട്ടിക്കൊണ്ട് പോയതായി പിതാവ് പരാതി നല്‍കിയിട്ടുണ്ടെന്ന് മൊറാദാബാദ് എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും പ്രായം സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണെന്നും ഇവര്‍ക്ക് ഭീഷണി നേരിടുന്നുണ്ടെങ്കില്‍ പോലീസ് ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാനമായ മറ്റൊരു വീഡിയോയില്‍ മറ്റൊരു പെണ്‍കുട്ടിയും തന്റെ വീട്ടുകാര്‍ ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ വീട്ടുകാരെയും ഭീഷണിപ്പെടുത്തുന്നതായി ആരോപിക്കുന്നുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ