ഉത്തര്‍പ്രദേശിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ പീഡന ക്യാമ്പുകളായി മാറി; യോഗി സർക്കാരിന് എതിരെ രൂക്ഷവിമര്‍ശവുമായി അഖിലേഷ് യാദവ്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരാജയപ്പെട്ട ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശവുമായി എസ്.പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. യോഗി സർക്കാരിൻറെ നിസ്സംഗ മനോഭാവം മൂലം യു പിയിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങൾ പീഡനകേന്ദ്രങ്ങളായി മാറിയെന്ന് അഖിലേഷ് പറഞ്ഞു. ആളുകൾക്ക് ഇവിടെ താമസിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അഖിലേഷ് ചൂണ്ടിക്കാട്ടി. കോവിഡിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാര്‍ ചെലവഴിച്ച തുക പരസ്യപ്പെടുത്തണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.

ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ ക്രമീകരണം സംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വലിയ അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നു.എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവ ഇപ്പോള്‍ പീഡന കേന്ദ്രങ്ങളാണ്. ആളുകള്‍ക്ക് താമസിക്കാന്‍ പറ്റാത്തയിടങ്ങളില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് ഉദ്യോഗസ്ഥര്‍ കുടിയേറ്റ തൊഴിലാളികളെ മൃഗങ്ങളാക്കി. ഇവ പഞ്ചനക്ഷത്ര ക്രമീകരണമായിട്ടാണ് യുപി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. വിവിധ സ്ഥലങ്ങളില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ചിരുന്നുവെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ഗൊരഖ്പുരിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ താമസിക്കുന്ന ഒരു തൊഴിലാളിയുടെ കട്ടിലില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഗോണ്ടയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പാമ്പുകടിയേറ്റു ഒരു ബാലന്‍ മരിച്ചു. വിവിധ സ്ഥലങ്ങളില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിക്കുകയാണെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

Latest Stories

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്