ബിജെപി ഇന്ത്യന്‍ ഭരണഘടനക്ക് ഭീഷണി ; നുണകള്‍ പറഞ്ഞ് വിജയിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി

ബിജെപി ഇന്ത്യന്‍ ഭരണഘടന്ക്ക് ഭീഷണിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭരണഘടന ഭേദഗതി ചെയ്യുമെന്ന കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. ദേശീയ അധ്യക്ഷനായി സ്ഥാനമേറ്റ ശേഷം കോണ്‍ഗ്രസ് സ്ഥാപക ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ അടിസ്ഥാന ശിലയായ ഭരണഘടനയെ തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമം അപകടകരമാണ്. ഭരണഘടനയ്ക്കെതിരായി ബിജെപി നേതാക്കള്‍ ഗുരുതരമായ പ്രസ്താവനകളാണ് നടത്തുന്നത്. അതോടൊപ്പം പരോക്ഷമായ ആക്രമണങ്ങളും ബിജെപി ആസൂത്രണം ചെയ്യുന്നുണ്ട്്. ഭരണഘടനയെ സംരക്ഷിക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഓരോ പൗരന്റെയും കര്‍ത്തവ്യമാണെന്നും എല്ലാ വ്യക്തികളുടെയും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പോരാട്ടത്തെ തങ്ങളുടെ കടമയായാണ് കോണ്‍ഗ്രസ് കാണുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ തോറ്റിട്ടുണ്ടാവാം, പക്ഷേ നുണകള്‍ പറഞ്ഞ് വിജയിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണഘടനയില്‍ ഭേദഗതി വരുത്തുമെന്നും മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍നിന്ന് നീക്കംചെയ്യുമെന്നുമായിരുന്നു ഹെഗ്ഡെയുടെ പരാമര്‍ശം. ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വംനല്‍കുന്ന പ്രതിപക്ഷം പാര്‍ലമെന്റില്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഹെഗ്ഡെയെ മന്ത്രിസഭയില്‍നിന്ന് നീക്കംചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.മതനിരപേക്ഷകരും പുരോഗമനവാദികളുമാണെന്ന് അവകാശപ്പെടുന്നവര്‍ക്ക് അവരുടെ മാതാപിതാക്കളെയോ രക്തത്തേയോ തിരിച്ചറിയാന്‍ കഴിയാത്തവരാണെന്നും രക്തബന്ധത്തിന്റെ സ്വത്വബോധമില്ലാത്തവരാണ് മതേതരവാദികളെന്നും ഹെഡ്‌ഗെ ആരോപിച്ചിരുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം