ഡൽഹി കലാപം; കുറ്റപത്രത്തിൽ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പേരും

ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഏറ്റവും പുതിയ കുറ്റപത്രത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സൽമാൻ ഖുർഷിദിന്റെ പേരും ഡൽഹി പൊലീസ് ഉൾപ്പെടുത്തി. പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി എന്നാണ് ആരോപണം. പ്രസംഗം നടത്തിയ കുറ്റത്തിന് കുറ്റപത്രത്തിൽ സിപിഎം നേതാവ് ബൃന്ദ കാരാട്ട്, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

“ഉമർ ഖാലിദ്, സൽമാൻ ഖുർഷിദ്, നദീം ഖാൻ … എല്ലാവരും പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയിരുന്നു (ഡൽഹിയിലെ സി‌എ‌എ, എൻ‌ആർ‌സി വിരുദ്ധ കുത്തിയിരിപ്പ് സമരങ്ങളിൽ) തുടർന്ന് ആളുകൾ ഒത്തുകൂടി,” സെപ്റ്റംബർ 17- ന് സമർപ്പിച്ച 17,000 പേജുള്ള കുറ്റപത്രത്തിലെ ഒരു സാക്ഷി പ്രസ്താവനയിൽ പറഞ്ഞു.

പ്രകോപനപരമായ പ്രസംഗങ്ങളുടെ കൃത്യമായ സ്വഭാവം പൊലീസ് പരാമർശിച്ചിട്ടില്ല. സാക്ഷിയുടെ പേരും പൊലീസ് മറച്ചുവെച്ചിട്ടുണ്ട്. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഗൂഢാലോചനക്കാരുടെ പ്രധാന സംഘത്തിന്റെ ഭാഗമായിരുന്നു സാക്ഷി എന്ന് പൊലീസ് അവകാശപ്പെടുന്നു.

പ്രസ്താവന ഒരു മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയിട്ടുണ്ട് (കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യറിന്റെയോ സിആർ‌പി‌സിയുടെയോ സെക്ഷൻ 164 പ്രകാരം), ഇത് പ്രസ്താവനക്ക് നിയമപരമായ ബലം നൽകുന്നു.

പൊലീസ് രേഖപ്പെടുത്തിയ പ്രസ്താവനയിൽ സൽമാൻ ഖുർഷിദ് പ്രതിഷേധ സ്ഥലങ്ങളിൽ പ്രസംഗിച്ചതായി മറ്റൊരു പ്രതിയും പറഞ്ഞിട്ടുണ്ട്.

“നിങ്ങൾ മാലിന്യശേഖരണം നടത്തുകയാണെങ്കിൽ, നിങ്ങൾക്ക് ധാരാളം മാലിന്യങ്ങൾ ലഭിക്കും. വ്യക്തികളുടെ പ്രസ്താവനകളെ പിന്തുണയ്ക്കുന്നതിനായി എന്ത് മാലിന്യവും ചേർക്കാം. പ്രകോപനപരമായ പ്രസ്താവന എന്താണെന്ന് അറിയാൻ എനിക്ക് താത്പര്യമുണ്ട്,” 6-7 കാരനായ മുതിർന്ന കോൺഗ്രസ് നേതാവ്
സൽമാൻ ഖുർഷിദ് ആരോപണങ്ങളോട് പ്രതികരിച്ചതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

“ഞാൻ താരാട്ട് പാടാനോ അതോ ഭരണഘടനാപരവും നിയമാനുസൃതവുമായ ഒരു കാരണത്തെ പിന്തുണക്കാനോ, എന്തിനാണ് ഒരു പ്രതിഷേധത്തിൽ പങ്കെടുത്തത് ? (ഇത്) മാലിന്യ ശേഖരണത്തിനുള്ള ശ്രമമാണ്. ദുഃഖകരമെന്നു പറയട്ടെ, മാലിന്യം ശേഖരിക്കുന്നവർ ആ ജോലി നല്ല രീതിയിൽ ചെയ്യുന്നില്ല. മാലിന്യം എടുത്ത് മാലിന്യത്തിന്റെ ഗുണനിലവാരത്തെ പറ്റി ചോദ്യങ്ങൾ ചോദിക്കരുത്.” അദ്ദേഹം പറഞ്ഞു.

“ഞാൻ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയെന്ന് സാക്ഷി പറഞ്ഞത് കള്ളമല്ലെങ്കിൽ. ആ പ്രസ്താവനയുമായി ബന്ധപ്പെട്ട് പൊലീസ് എന്ത് കൊണ്ട് ഒന്നും ചെയ്തില്ല. അവർ അതിൽ ഒന്നും ചെയ്തിട്ടില്ല എങ്കിൽ പ്രസ്താവനയുടെ മൂല്യം എന്താണ്,” സൽമാൻ ഖുർഷിദ് കൂട്ടിച്ചേർത്തു.

ഈ വർഷം ഫെബ്രുവരിയിൽ ഉണ്ടായ കലാപത്തിൽ 54 പേരാണ് മരിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ