കാര്‍ഷിക കടം എഴുതിത്തള്ളിയത് സംബന്ധിച്ച വാക്‌പോര്: ശിവരാജ് സിങ്ങ് ചൗഹാന് മറവിയ്ക്കും കാഴ്ച്ചക്കുറവിനുമുള്ള മരുന്നുകള്‍ അയച്ചു കൊടുത്ത് കോണ്‍ഗ്രസ്

മധ്യപ്രദേശില്‍ കാര്‍ഷിക കടം എഴുതിത്തള്ളിയത് സംബന്ധിച്ച് കോണ്‍ഗ്രസ്-ബി.ജെ.പി. വാക്‌പോര് തുടരുകയാണ്. ഭരണത്തിലെത്തി 10 ദിവസങ്ങള്‍ക്കകം കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞെങ്കിലും ഇതുവരെ ഒന്നുമായില്ലെന്ന് ബി.ജെ.പി. നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിങ്ങ്ചൗഹാന്‍ ആരോപിച്ചിരുന്നു. ഇപ്പോഴിതാ ശിവരാജ് സിങ് ചൗഹാന്റെ “മറവി” മാറ്റാനും “കേള്‍വിക്കുറവ്” പരിഹരിക്കാനുമായി ച്യവനപ്രാശവും ഐ ഡ്രോപ്സും ബദാമുമൊക്കെ അയച്ചു കൊടുത്താണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. 21 ലക്ഷം കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളിയെന്ന് അവകാശപ്പെട്ടു കൊണ്ട് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രേഖകള്‍ പുറത്തു വിട്ടിരുന്നു.

21 ലക്ഷം പേര്‍ക്കാണ് ഇതുവരെ ജയ് കിസാന്‍ വായ്പാ ഇളവ് പദ്ധതിയിലൂടെ മധ്യപ്രദേശില്‍ ഗുണം ലഭിച്ചിട്ടുള്ളതെന്നും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇത് 55 ലക്ഷം പേരിലേക്ക് എത്തുമെന്നും പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.

പദ്ധതിയുടെ ഗുണം ലഭിച്ച 21 ലക്ഷം കര്‍ഷകരുടെ പട്ടിക ചൗഹാന് നേരിട്ട് നല്‍കിയാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചത്. മുതിര്‍ന്ന നേതാവ് സുരേഷ് പച്ചൗരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ചൗഹാനെ സന്ദര്‍ശിച്ച് പട്ടിക കൈമാറിയത്. ഈ വിവരങ്ങള്‍ കൃഷി വകുപ്പിന്റെ പോര്‍ട്ടലില്‍ ലഭ്യമാണെന്നും ശിവരാജ് സിങ്ങ് ചൗഹാന് പോര്‍ട്ടലിന്റെ ഉപയോഗം അറിയാത്തതിനാലാണ് നേരിട്ട് പട്ടിക നല്‍കിയതെന്നും മുഖ്യമന്ത്രി കമല്‍നാഥ് പരിഹസിച്ചു.

Latest Stories

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ