ഡൽഹി തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിനകത്ത് ഭിന്നിപ്പ്; സോണിയ ഗാന്ധിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു

വരാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിതരണത്തിൽ പ്രതിഷേധിച്ച് ഒരു കൂട്ടം കോൺഗ്രസ് പ്രവർത്തകർ സ്വന്തം പാർട്ടിയുടെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിക്ക് പുറത്ത് പ്രതിഷേധിച്ചു.

പട്ടേൽ നഗർ, കരവാൽ നഗർ നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാർ പാർട്ടി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായിയിട്ടാണ് പ്രതിഷേധിച്ചത്.

നേതാക്കളായ അരവിന്ദ് സിംഗ്, ഹർമാൻ സിംഗ് എന്നിവർക്ക് യഥാക്രമം കരാവൽ നഗർ, പട്ടേൽ നഗർ നിയോജകമണ്ഡലങ്ങളിൽ നിന്ന് ടിക്കറ്റ് ലഭിച്ചേക്കില്ലെന്ന അഭ്യൂഹത്തെ തുടർന്നാണ് പ്രവർത്തകർ പ്രതിഷേധത്തിന് ഇറങ്ങിയത്.

പ്രകോപിതരായ പ്രകടനക്കാർ ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ഡിപിസിസി) പ്രസിഡന്റ് സുഭാഷ് ചോപ്രയുടെ കാറിനുള്ള വഴിയും തടഞ്ഞു.

അന്തിമ പ്രഖ്യാപനം ഇന്ന് പാർട്ടി നടത്തുമെന്ന് കൂട്ടിച്ചേർത്ത ചോപ്ര, ഭൂരിഭാഗം സ്ഥാനാർത്ഥികളുടെയും പേരുകൾ അന്തിമരൂപത്തിലാക്കിയിട്ടുണ്ടെന്നും പാർട്ടി രാഷ്ട്രീയ ജനതാദളുമായി (ആർ‌ജെഡി) സഖ്യമുണ്ടാക്കുമെന്നും ചോപ്ര പറഞ്ഞു.

70 അംഗ ഡൽഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 8 ന് നടക്കും. വോട്ടെണ്ണൽ ഫെബ്രുവരി 11 ന് നടക്കും.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍