അഖിലേഷിന് എതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തില്ല

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനും അമ്മാവൻ ശിവ്‌പാൽ യാദവിനും എതിരെ സ്ഥാനാർത്ഥികളെ നിർത്തില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചു. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ അമേഠിയിലും റായ്ബറേലിയിലും സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല.

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവ് മത്സരിക്കുന്നത് തന്റെ കുടുംബത്തിന്റെ കോട്ടയായ മെയിൻപുരിയുടെ കീഴിലുള്ള കർഹാലിൽ നിന്നാണ്.ആദ്യമായാണ് ഇവിടെ നിന്ന് അഖിലേഷ് ജനവിധി തേടുന്നത്.

അഖിലേഷ് യാദവിനെതിരെ കർഹലിൽ ബി.ജെ.പി സ്ഥാനാർഥിയായി കേന്ദ്രമന്ത്രി സത്യപാൽ സിങ് ഭാഗൽ മത്സരിക്കും. അഞ്ച് തവണ എം.പിയായിട്ടുള്ള ഭാഗൽ യു.പി പൊലീസിലെ മുൻ ഉദ്യോഗസ്ഥനാണ്.

സമാജ്‌വാദി പാർട്ടി സ്ഥാപകനായ മുലായം സിങ് യാദവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ആളാണ് ഭാഗൽ. അടുത്തിടെ ബി.ജെ.പിയിൽ ചേർന്ന അഖിലേഷിന്റെ സഹോദരഭാര്യ അപർണ യാദവ് കർഹലിൽ മത്സരിക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. അപ്രതീക്ഷിത നീക്കങ്ങളാണ് യുദ്ധത്തിൽ പ്രധാന പങ്കുവഹിക്കുന്നത് എന്നായിരുന്നു നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം ഭാഗലിന്റെ പ്രതികരണം

പ്രാദേശിക പാർട്ടികളുടെ ഉരുക്കുകോട്ടയായ കർഹലിൽ ഭാഗലിന് എന്തെങ്കിലും അത്ഭുതം സൃഷ്ടിക്കാനാവുമോ എന്നത് കാത്തിരുന്ന് കാണണം. ആകെ നടന്ന 17 തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി, കോൺഗ്രസ് സ്ഥാനാർഥികൾക്ക് ഒരോ തവണ മാത്രമാണ് ഇവിടെ ജയിക്കാനായത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ