നഗരങ്ങള്‍ പിന്തുണച്ചപ്പോള്‍ ബിജെപിയെ കര്‍ഷകര്‍ കൈവിട്ടു

കാര്‍ഷിക മേഖലയുടെ പിന്തുണ കോണ്‍ഗ്രസിന്. സൗരാഷ്ട്ര, വടക്കന്‍ ഗുജറാത്ത് മേഖലകളില്‍ കോണ്‍ഗ്രസിന് മികച്ച മുന്നേറ്റം. 2012ല്‍ ബിജെപിക്കൊപ്പം നിന്ന മേഖലയായിരുന്നു വടക്കന്‍ ഗുജറാത്ത്. പാട്ടിദാര്‍മാരുള്‍പ്പടെയുള്ള കാര്‍ഷികമേഖലയില്‍ നിന്ന് ബിജെപിക്കേറ്റ തിരിച്ചടിയുടെ പ്രതിഫലനമാണ് കോണ്‍ഗ്രസ്സിന്റെ ഈ മുന്നേറ്റം.

നേരത്തെ ബിജെപിക്കൊപ്പം നിന്ന മേഖലകളായിരുന്നു സൗരാഷ്ട്രയും കച്ഛും. ഇത്തവണ ഈ പ്രദേശങ്ങള്‍ ബിജെപിയെ തുണച്ചില്ല. 2012 ല്‍ സൗരാഷ്ട്രയില്‍ ബിജെപിക്ക് 48 സീറ്റുകള്‍ ലഭിച്ചിരുന്നു. അന്ന് 15 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് ഇത്തവണ മുപ്പതോളം സീറ്റുകളുണ്ട്. . പാട്ടിദാര്‍ സമുദായത്തിന്റെ വോട്ടുകള്‍ കോണ്‍ഗ്രസ്സിലേക്കെത്തിയെന്ന് ഇതിലൂടെ വ്യക്തമാകുന്നത്.

നഗരപ്രദേശങ്ങള്‍ ഉള്‍പ്പെട്ട മധ്യ-തെക്കന്‍ ഗുജറാത്തുകള്‍ ബിജെപിക്കൊപ്പം തന്നെ നിന്നു. കഴിഞ്ഞ തവണ നേടിയ 37 എന്ന നില മെച്ചപ്പെടുത്താനായില്ലെങ്കിലും മേല്‍ക്കൈ നിലനിര്‍ത്താനും ഭരണത്തിലേക്ക് അടുക്കാനും ഈ മേഖലകള്‍ ബിജെപിയെ സഹായിച്ചു. കോണ്‍ഗ്രസിന്റെ പ്രതീക്ഷ പോലെ ജി.എസ്.ടിയോ നോട്ട് നിരോധനമോ നഗരപ്രദേശങ്ങളെ ബിജെപിയില്‍ നിന്ന് അകറ്റിയില്ലൊണ് ഇവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വെളിവാക്കുന്നത്. തെക്കന്‍ ഗുജറാത്തും മധ്യഗുജറാത്തും വഡോദരയുമാണ് ബിജെപിയെ വീണ്ടും ഭരണത്തിലെത്താന്‍ തുണച്ചത്.

എക്കാലവും കോണ്‍ഗ്രസ്സിന് ലീഡ് നല്കിയ വടക്കന്‍ ഗുജറാത്ത് ഇത്തവണയും മാറി ചിന്തിച്ചില്ല . കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 17 സീറ്റുകളാണ് ഇവിടെ കോണ്‍ഗ്രസ്സിന് ലഭിച്ചതെങ്കില്‍ ഇക്കുറി അത് മെച്ചപ്പെട്ടിട്ടുണ്ട് .

Latest Stories

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല