രാജസ്ഥാനിലെ രണ്ട് സീറ്റിലും കോൺഗ്രസ് മുന്നിൽ

രാജസ്ഥാനില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടു നിയമ സഭ സീറ്റുകളിലും കോൺഗ്രസ് ലീഡ് നേടി. മണ്ഡാവ മണ്ഡലത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റീത്ത ചൗധരി 7745 വോട്ടിന് മുമ്പിലാണ്. നഗൗര്‍ മണ്ഡലത്തില്‍ 144 വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർത്ഥി മുന്നിട്ട് നില്‍ക്കുന്നത്.

പഞ്ചാബില്‍ നിയമസഭ ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മുന്നേറ്റമാണ്. നാല് സീറ്റുകളിലേക്കാണ് പഞ്ചാബിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.ഇതില്‍ മൂന്നു സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് നേടിയത്. ഒരു സീറ്റിലാണ് അകാലിദളിനാണ് ലീഡ്.

ജലാലാബാദ്, പഗ്‌വാര, മുഖെരിയാന്‍ എന്നീ സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് നേടിയത്. ദാക്ക സീറ്റിലാണ് അകാലി ദള്‍ ലീഡ് നേടിയത്. 5000-ന് മുകളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് നേടിയത്. 6447 വോട്ടിന്റെ ലീഡാണ് അകാലിദള്‍ സ്ഥാനാര്‍ത്ഥി നേടിയത്. നവജോത് സിംഗ് സിദ്ദുവും മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദര്‍ സിംഗും തമ്മിലുള്ള പോര് കോണ്‍ഗ്രസിനെ ബാധിച്ചിട്ടില്ലെന്ന വിലയിരുത്തലിലാണ് നിരീക്ഷകർ.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ