ബാലാകോട്ട് വ്യോമാക്രമണത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തെളിവ് ചോദിച്ചതില്‍ പ്രതിഷേധിച്ച് നേതാവ് രാജി വെച്ചു

ബാലാകോട്ടിലെ ഭീകര ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ വ്യേമ സേന നടത്തിയ ആക്രമണത്തെ സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി തെളിവ് ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വക്താവ് പാര്‍ട്ടി വിട്ടു. ബീഹാറിലെ വിനോദ് ശര്‍മയാണ് പാര്‍ട്ടി പദവികളും അംഗത്വവും രാജിവച്ചത്.

ബാലാകോട്ട് ആക്രമണത്തില്‍ കോണ്‍ഗ്രസ് തെളിവ് ചോദിച്ചത് തന്നെ ഏറെ അസംതൃപ്തനാക്കി. പാര്‍ട്ടിയുടെ ഇത്തരം നിലപാടുകളില്‍ താന്‍ നിരാശനാണെന്നും ശര്‍മ പറഞ്ഞു. അസുന്തഷ്ടനായി പാര്‍ട്ടിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. അതിനാല്‍ പാര്‍ട്ടി പദവികളും അംഗത്വവും രാജി വെയ്ക്കുന്നുവെന്ന് വിനോദ് ശര്‍മ പറഞ്ഞു.

മറ്റ് രാഷ്ട്രീയ വൈര്യമെല്ലാം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. രാജ്യത്തിന്റെ സുരക്ഷയ്ക്കാണ് പ്രാധാന്യം. ഇതിനെ രാഷ്ട്രീയവത്കരിക്കുകയാണ് പാര്‍ട്ടി ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, ബാലാകോട്ട് വ്യോമാക്രമണത്തിലെ മരണസംഖ്യയെ കുറിച്ച് കോണ്‍ഗ്രസ് തെളിവ് ആവശ്യപ്പെട്ടിരുന്നു. ബിജെപി നേതാക്കള്‍ പറയുന്ന കണക്കിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ് അടക്കം രംഗത്തെത്തിയിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങളും ഇന്ത്യയിലെ ജനങ്ങളും ഉയര്‍ത്തുന്ന സംശയങ്ങള്‍ക്ക് മോദി മറുപടി പറഞ്ഞേ മതിയാകു എന്ന് ദ്വിഗ് വിജയ് സിങ്ങ് ആവശ്യപ്പെട്ടിരുന്നു.

ബാലാകോട്ട് 300 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. എന്നാല്‍ യോഗി ആദിത്യനാഥ് പറയുന്നത് 400 പേര്‍ കൊല്ലപ്പെട്ടുവെന്നാണ്. പക്ഷേ ഒരാള്‍ പോലും മരിച്ചിട്ടില്ലെന്നാണ് കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ പറയുന്നത്. വ്യോമസേന മേധാവി പറഞ്ഞത് തെളിവ് ഇപ്പോള്‍ പുറത്ത് വിടാന്‍ കഴിയില്ലെന്നായിരുന്നു.

Latest Stories

തന്‍റെ കരിയറിലെ ഏറ്റവും ഹൃദയഭേദകമായ രണ്ട് നിമിഷങ്ങള്‍; വെളിപ്പെടുത്തി വിരാട് കോഹ്ലി

'ഒരു ഇടനില ചര്‍ച്ചയിലും ഭാഗമായിട്ടില്ല'; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെതിരെ എൻകെ പ്രേമചന്ദ്രൻ എംപി

IPL 2024: കാവിവത്കരണം അല്ലെ മക്കളെ ഓറഞ്ച് ജേഴ്സി ഇട്ടേക്ക്, പറ്റില്ലെന്ന് താരങ്ങൾ; പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിന് മുമ്പ് നടന്നത് നടക്കിയ സംഭവങ്ങൾ

അപ്രതീക്ഷിതമായി സിനിമയിലെത്തി; ജീവിതമാർഗ്ഗം ഇതാണെന്ന് തിരിച്ചറിഞ്ഞത് പിന്നീട്; സിനിമയിൽ മുപ്പത് വർഷങ്ങൾ പിന്നിട്ട് ബിജു മേനോൻ

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്‌മാരകം പണിത് സിപിഎം; എംവി ഗോവിന്ദന്റെ പേര് വെച്ച് നോട്ടീസും പുറത്തിറക്കി

എന്റെ പൊന്ന് ചെക്കാ ദയവ് ചെയ്ത് അത് ഒന്ന് മാറ്റുക, ഒരു പണി കിട്ടിയതിന്റെ ക്ഷീണം മാറി വരുന്നതേ ഉള്ളു; രോഹിത് ശർമ്മയുടെ വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അവസാന ഓവറില്‍ ധോണി ആ റിസ്ക് എടുത്തില്ലായിരുന്നെങ്കില്‍ പാകിസ്ഥാന്‍ കിരീടം ചൂടിയേനെ; വെളിപ്പെടുത്തലുമായി മിസ്ബാ ഉള്‍ ഹഖ്

ഏഴെട്ടു തവണ കരണത്തടിച്ചു; സ്വാതി ആര്‍ത്തവമാണെന്ന് പറഞ്ഞിട്ടും നെഞ്ചത്തും വയറ്റിലും ചവിട്ടി; മുടി പിടിച്ച് തറയിലൂടെ വലിച്ചിഴച്ചു; കെജരിവാളിന്റെ വസതിയിലെ പീഡനം വിവരിച്ച് എഫ്‌ഐആര്‍

'ദി ഗോട്ടി'ൽ ഡീ ഏയ്ജിങ് വിഎഫ്എക്സ് ചെയ്യുന്നത് പ്രശസ്ത ഹോളിവുഡ് കമ്പനി; പുത്തൻ അപ്ഡേറ്റുമായി വെങ്കട് പ്രഭു