ഗോവയില്‍ അടിയന്തര യോഗം വിളിച്ച് കോണ്‍ഗ്രസ്

ഗോവയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ അടിയന്തര യോഗം വിളിച്ച് ചേര്‍ത്ത് കോണ്‍ഗ്രസ്. ഉച്ചയ്ക്ക് ഒരു മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. ഗോവയില്‍ ബി.ജെ.പി നിലവില്‍ മുന്നേറ്റം തുടരുകയാണ്. കോണ്‍ഗ്രസും തൊട്ടു പിന്നില്‍ തന്നെയാണ്. ആദ്യ ഘട്ടത്തില്‍ പിന്നില്‍ നിന്ന ബി.ജെ.പി പിന്നെ ലീഡ് നില ഉയര്‍ത്തുകയായിരുന്നു.

ഗോവയില്‍ വോട്ടെമ്ണല്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ഉച്ചയ്ക്ക് ശേഷം ഗവര്‍ണറെ കാണണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഭൂരിപക്ഷം ലഭിക്കുമെന്ന് തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ്, 2017 ലെ തിരഞ്ഞെടുപ്പില്‍ സംഭവിച്ച പിഴവുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്‍കൂട്ടി ഗവര്‍ണറെ കാണാന്‍ സമയം ആവശ്യപ്പെടുകയായിരുന്നു. 2017 ല്‍ ആകെയുള്ള 40 സീറ്റില്‍ 17 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സഖ്യങ്ങള്‍ ഉണ്ടാക്കാന്‍ കാലതാമസം വരുത്തിയതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു.

സഖ്യങ്ങള്‍ വിലയിരുത്താന്‍ ഇക്കുറി കോണ്‍ഗ്രസ് നേതാക്കളായ പി.ചിദംബരത്തെയും ഡി.കെ ശിവകുമാറിനെയും നേരത്തെ തന്നെ പാര്‍ട്ടി സംസ്ഥാനത്തേക്ക് അയച്ചിരുന്നു. എം.ജി.പി, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി (എ.എ.പി) എന്നിവരെ പാര്‍ട്ടി സമീപിച്ചിരുന്നു.

കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടി സ്ഥാനാര്‍ത്ഥികളില്‍ പിടിമുറുക്കിയിട്ടുണ്ട്. സ്ഥാനാര്‍ഥികളെ ദക്ഷിണ ഗോവയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. കൊഴിഞ്ഞുപോക്ക് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് ഇക്കുറി നീക്കങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ട്. തിഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റ കക്ഷി ആയാല്‍ മറ്റ് ചെറുകക്ഷികളുടെ പിന്തുണ ഉള്‍പ്പടെ തേടി സര്‍ക്കാര്‍ ഉണ്ടാക്കിയ ശേഷമേ ഡി.കെ ശിവകുമാറും സംഘവും മടങ്ങുകയുള്ളൂ.

Latest Stories

27 റൺസിന് ഓൾഔട്ട്!!, ചരിത്രം സൃഷ്ടിച്ച് സ്റ്റാർക്കും ബോളണ്ടും, റെക്കോർഡ് നാണക്കേടിൽനിന്ന് ഒരു റൺസിന് രക്ഷപ്പെട്ട് വിൻഡീസ്; ടെസ്റ്റ് ക്രിക്കറ്റിലെ ഒരു വിചിത്ര ദിവസം!

മമ്മൂക്കയേയും ലാലേട്ടനെയും കുറിച്ച് പറയുന്ന ആ സീൻ യഥാർഥത്തിൽ നടന്നത്, എവിടെയാണ് സംഭവിച്ചതെന്ന് പറഞ്ഞ് ദിലീഷ് പോത്തൻ

'എഡിജിപി എംആർ അജിത് കുമാറിന്റെ ട്രാക്ടർ യാത്ര ഹൈക്കോടതി ഉത്തരവ് ലംഘിച്ച്'; റിപ്പോർട്ട് നൽകി ശബരിമല സ്പെഷ്യൽ കമ്മീഷ്ണർ

IND vs ENG: "ജഡേജ കുറച്ച് അവസരങ്ങൾ എടുക്കണമായിരുന്നു, ബുംറ ബാറ്റ് ചെയ്യുമ്പോൾ സിംഗിൾസ് നിരസിക്കാൻ പാടില്ലായിരുന്നു": പരാതിയുമായി സുനിൽ ​ഗവാസ്കർ

'എല്ലാ ഞായറാഴ്ചയും എണ്ണതേച്ച് കുളിക്കും, ഇടയ്ക്കിടെ ഫേഷ്യൽ, തേങ്ങാവെള്ളവും ..' ; 20 വർഷമായി പിന്തുടരുന്ന ദിനചര്യ വെളിപ്പെടുത്തി മാധവൻ

IND vs ENG: ഒരു കാലത്തും തന്റെ പ്രകടനത്തിനുള്ള അംഗീകാരമോ കയ്യടിയോ വേണ്ടത്ര തേടിയെത്തിയിട്ടല്ലാത്തയാൾ, ഈ പോരാട്ടത്തിനെങ്കിലും അയാൾക്ക് അർഹിച്ച കയ്യടി നൽകിയെ പറ്റൂ

കാരണവർ വധക്കേസ്; പ്രതി ഷെറിന്റെ മോചന ഉത്തരവിറങ്ങി, ബോണ്ട് സമർപ്പിച്ചാൽ ഉടൻ മോചനം

സഞ്ജയ് ദത്ത് അങ്ങനെ പറഞ്ഞത് തമാശയായിട്ടാണ്, തെറ്റുകൾ എനിക്കും സംഭവിച്ചിട്ടുണ്ട്; ഇനി ചെയ്യാൻ പോവുന്നത് പറഞ്ഞ് ലോകേഷ് കനകരാജ്

‘വിസി നിയമനത്തിന് പുതിയ പാനൽ തയാറാക്കും, കൃത്യമായി മുന്നോട്ടുപോകുന്ന ഒരു സംവിധാനത്തെ അട്ടിമറിക്കരുത്’; മന്ത്രി ആർ ബിന്ദു

കീറിയ പാന്റിട്ടു, കയ്യില്ലാത്ത ഉടുപ്പിട്ടു എന്ന് പറയുന്നവരുണ്ട്, ആ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും എതിർപ്പില്ല; അതൊക്കെ അവരുടെ ഇഷ്ടം: മല്ലിക സുകുമാരൻ