ബീഫ് ഉപഭോഗം അനുവദിക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു; മുസ്ലിങ്ങള്‍ക്ക് ഇളവ് നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് യോഗി ആദിത്യനാഥ്

രണ്ടാംഘട്ട ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ വീണ്ടും ആരോപണം ഉന്നയിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബീഫ് ഉപഭോഗം അനുവദിക്കാന്‍ ലക്ഷ്യമിടുന്നതായി യുപി മുഖ്യമന്ത്രി ആരോപിച്ചു. പശുവിനെ വിശുദ്ധ മൃഗമായി കണക്കാക്കുന്നതിനാല്‍ എല്ലാ ഹിന്ദുക്കളും ബീഫ് കഴിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായും യോഗി പറഞ്ഞു.

ബീഫിന്റെ ഉപഭോഗത്തില്‍ രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് ഇളവ് നല്‍കാനുള്ള കോണ്‍ഗ്രസ് ശ്രമം അംഗീകരിക്കാനാകില്ലെന്നും യോഗി കൂട്ടിച്ചേര്‍ത്തു. മുസ്ലീങ്ങള്‍ക്ക് ബീഫ് കഴിക്കാനുള്ള അനുവാദം നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് യോഗി തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രസംഗിച്ചിരുന്നു. യുപിയില്‍ കന്നുകാലി കടത്തിനും കശാപ്പിനും കര്‍ശന ശിക്ഷ നിലനില്‍ക്കുന്നുണ്ട്.

പത്ത് വര്‍ഷം തടവും അഞ്ച് ലക്ഷം പിഴയുമാണ് കന്നുകാലി കടത്തിനും കശാപ്പിനും ലഭിക്കുന്ന ശിക്ഷ. ഇരു കേസുകളിലും കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ജാമ്യമില്ല വകുപ്പുകളാണ് ചുമത്തുക. 2020ല്‍ ആയിരുന്നു ഇത് സംബന്ധിച്ച നിയമം നിലവില്‍ വന്നത്.

Latest Stories

IPL 2025: വിരമിച്ച ശേഷം കോഹ്‌ലിക്ക് വ്യത്യാസം, ഇപ്പോൾ അവൻ...; വെളിപ്പെടുത്തി ദിനേഷ് കാർത്തിക്ക്

INDIAN CRICKET: ഇന്ത്യയ്ക്ക് ചരിത്രവിജയം നേടികൊടുത്ത ക്യാപ്റ്റനാണ്‌ അവന്‍, ഗില്‍ ആ സൂപ്പര്‍ താരത്തിന്റെ ഉപദേശം തേടണം, എന്നാല്‍ കാര്യങ്ങള്‍ എളുപ്പമാവും, നിര്‍ദേശിച്ച് മുന്‍താരം

എംഎസ്‌സി എല്‍സ 3 പൂര്‍ണമായും മുങ്ങി; മോശം കാലാവസ്ഥയില്‍ ലൈബീരിയന്‍ കപ്പല്‍ രക്ഷാപ്രവര്‍ത്തനം വിഫലമായി; ആലപ്പുഴ- കൊല്ലം തീരത്ത് കണ്ടെയ്‌നറുകള്‍ എത്തിയേക്കും, ജാഗ്രത വേണം

കാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ തളര്‍ന്നുപോയി.. മമ്മൂട്ടിയും മോഹന്‍ലാലും വീട്ടില്‍ വന്നു, അവരുടെ പ്രാര്‍ത്ഥന പ്രചോദനമായി: മണിയന്‍പിള്ള രാജു

നിലമ്പൂരില്‍ വന്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കും, പിണറായിസത്തിന് അവസാന ആണിയടിച്ചിരിക്കും: പിവി അന്‍വര്‍

INDIAN CRICKET: ഗിൽ ടെസ്റ്റ് നായകൻ ആയതിന് പിന്നിൽ അവന്റെ ബുദ്ധി, അയാൾ അന്ന്..; തുറന്നടിച്ച് യോഗ്‌രാജ് സിംഗ്

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്, വോട്ടെണ്ണല്‍ 23ന്, തീയതി പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കനത്ത മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

INDIAN CRICKET: ഇനി ടീമിൽ എങ്ങാനും കയറിയാൽ ഒരിക്കലും പുറത്ത് പോകരുത്, അതിന് അവന്മാരെ കണ്ട് പഠിക്കുക; സർഫ്രാസ് ഖാന് ഉപദേശവുമായി സുനിൽ ഗവാസ്‌കർ

അന്ന് സഹോദരി, ഇനി അമ്മ വേഷം; വിജയ്‌ക്കൊപ്പം രേവതിയും