നിയമലംഘനത്തിന് ബിജെപിയും പിഴയടക്കേണ്ടി വരും; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്

കണക്കിൽപ്പെടാത്ത 40 കോടിയിലധികം രൂപയുടെ പണം കൈവശംവെച്ചു എന്നാരോപിച്ച് ബിജെപിക്കെതിരെ ആദായനികുതി നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകുമെന്ന് കോൺഗ്രസ്. തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ വെബ്‌സൈറ്റിൽ ലഭ്യമായ ബിജെപിയുടെ അക്കൗണ്ട് വിവരങ്ങളിൽ 2017-18ൽ 1,297 പേർ ബിജെപിക്ക് 42 കോടി രൂപ സംഭാവന നൽകിയിട്ടുണ്ടെന്നും അവരുടെ പേരും വിലാസവും ലഭ്യമല്ലെന്നും അജയ് മാക്കൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

14 ലക്ഷം രൂപ നിക്ഷേപിച്ച കോൺഗ്രസിൻ്റെ അക്കൗണ്ടുകൾ ഐടി വകുപ്പ് മരവിപ്പിച്ചെങ്കിലും ബിജെപിയുടെ 42 കോടിയുടെ ലംഘനം ഐടി വകുപ്പിൻ്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് അജയ് മാക്കൻ ആരോപിച്ചു. ബിജെപി ചട്ടങ്ങൾ ലംഘിച്ചതിനാൽ 4,600 കോടി രൂപ പിഴയടക്കണമെന്നും മാക്കൻ കൂട്ടിച്ചേർത്തു. കോൺഗ്രസിന് ബാധകമാക്കിയ അതേ നിയമങ്ങൾ തന്നെ ആദായനികുതി വകുപ്പ് ബിജെപിക്കും ബാധകമാക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യമെന്നും അജയ് മാക്കൻ പറഞ്ഞു.

അതേസമയം കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചതിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി പ്രതിഷേധത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. പിസിസി, ജില്ലാ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനങ്ങളിൽ നാളെ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എല്ലാ സംസ്ഥാന ഘടകങ്ങൾക്കും നിർദേശം നൽകി. 1700 കോടി രൂപ നികുതി അടയ്ക്കാൻ നിർദ്ദേശിച്ചാണ് പുതിയ നോട്ടീസ്. തെരഞ്ഞെടുപ്പ് കാലത്തെ ആദായ നികുതി വകുപ്പിന്‍റെ നടപടി ജനാധിപത്യ രീതിക്ക് എതിരാണെന്ന് സോണിയയും രാഹുലും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമർശിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ