വോട്ടു ചോദിച്ച് അല്‍ഫോന്‍സ് കണ്ണന്താനം ചെന്നു കയറിയത് കോടതിയില്‍; പുലിവാല്‍ പിടിച്ച് സ്ഥാനാര്‍ത്ഥി, ചട്ടലംഘനമെന്ന് ആക്ഷേപം

എറണാകുളം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം വീണ്ടും വിവാദത്തില്‍. ഇത്തവണ വോട്ടു ചോദിച്ച് അല്‍ഫോന്‍സ് കണ്ണന്താനം കോടതിയില്‍ കയറിയതാണ് വിവാദത്തിന് ആധാരമായിരിക്കുന്നത്. സംഭവം ചട്ടലംഘനമെന്ന് ആക്ഷേപവുമായി അഭിഭാഷകര്‍ ഉള്‍പ്പെടെ രംഗത്തു വന്നിട്ടുണ്ട്.

ഇന്നലെ രാവിലെ 11 നാണ് സംഭവം. ബാര്‍ അസോസിയേഷന്‍ ഹാളിനു സമീപത്തു വന്ന സ്ഥാനാര്‍ത്ഥിയും ബിജെപി പ്രവര്‍ത്തകരും വോട്ട് ചോദിച്ച് അഡീഷനല്‍ സബ് കോടതി മുറിയിലേക്ക് കയറി. കോടതി ചേരുന്നതിന് തൊട്ടു മുമ്പാണ് സംഭവം. ജഡ്ജി വരുന്നതിന് മുമ്പ് കേന്ദ്ര മന്ത്രി മടങ്ങി. കേസുമായി ബന്ധപ്പെട്ട് എത്തിയ അഭിഭാഷകരും കക്ഷികളും പ്രതിഷേധം രേഖപ്പെടുത്തി.

സംഭവത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുന്ന കാര്യം ആലോചിക്കുകയാണെന്ന് അഭിഭാഷക സംഘടനാ നേതാക്കള്‍ അറിയിച്ചു. അതേസമയം കോടതിമുറിയില്‍ കയറി, പക്ഷേ വോട്ട് ചോദിച്ചിട്ടില്ലെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്