ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണിനെയും അണ്ണാമലൈയും ഉടന്‍ അറസ്റ്റ് ചെയ്യണം; ജയിലില്‍ അടക്കണം; മുരുകഭക്ത സമ്മേളനത്തില്‍ വര്‍ഗീയവിദ്വേഷമുണ്ടാക്കി; പൊലീസില്‍ പരാതി

തമിഴ്‌നാട്ടില്‍ നടന്ന മുരുകഭക്ത സമ്മേളനത്തില്‍ വര്‍ഗീയവിദ്വേഷമുണ്ടാക്കിയെന്ന് ആരോപിച്ച് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ്് അണ്ണാമലൈക്കെതിരെയും പൊലീസില്‍ പരാതി. മധുര സോഷ്യല്‍ ഹാര്‍മണി ഗ്രൂപ്പ് എന്ന സംഘടനയാണ് മധുര സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

ഇരുവരുടെയും പ്രസംഗം ഭാരതീയ ന്യായസംഹിത (ബിഎന്‍എസ്)യുടെ ലംഘനമാണ്. കലാപത്തിന് പ്രേരണനല്‍കല്‍, മതവിദ്വേഷം വളര്‍ത്തല്‍, അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രസ്താവനകള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു.

റാലിയില്‍ പാസാക്കിയ പലപ്രമേയങ്ങളും വര്‍ഗീയത ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ദുരുദ്ദേശ്യത്തോടെയാണ് പ്രസംഗങ്ങള്‍ തയ്യാറാക്കിയത്. ഇരുവരെയും ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Stories

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം

കന്നിവോട്ടറായ 124 വയസുകാരി മിന്റ ദേവി! ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ വിശദീകരണവുമായി കളക്ടർ; ശ്രദ്ധേയമായത് പ്രതിപക്ഷത്തിന്റെ '124 നോട്ട് ഔട്ട്' ടീ ഷർട്ട്

മൗനം തുടർന്ന് സുരേഷ് ഗോപി; ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി, തൃശൂരിലേക്ക് പുറപ്പെട്ടു