കോയമ്പത്തൂര്‍ സ്‌ഫോടനം; പ്ലാനിട്ടത് ലോണ്‍ വൂള്‍ഫ് അറ്റാക്കിന്, വന്‍ദുരന്തം ഒഴിവായത് പരിചയക്കുറവ് മൂലം

കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്‍ ലോണ്‍ വൂള്‍ഫ് അറ്റാക്കിനാണു പ്ലാനിട്ടതെന്ന് എന്‍ഐഎ റിപ്പോര്‍ട്ട്. ജനക്കൂട്ടത്തിനിടയിലേക്ക് ആയുധങ്ങളുമായി ഒറ്റയ്‌ക്കെത്തി ആക്രമണ പരമ്പര നടത്തുന്നതാണു ലോണ്‍ വൂള്‍ഫ് മോഡല്‍ ആക്രമണം.

ദീപാവലിയുടെ തലേന്ന് ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചുകയറ്റി ആക്രമണം നടത്താനായിരുന്നു ജമേഷ മുബിന്റെ പദ്ധതി. ഇതിനായി കോട്ടേമേഡ് സംഗമേശ്വര ക്ഷേത്രം, മുണ്ടിവിനായക ക്ഷേത്രം, കോനിയമ്മന്‍ കോവില്‍ എന്നിവടങ്ങളിലാണ് നിരീക്ഷണം നടത്തിയത്. ഇതുസംബന്ധിച്ച സിസിടിവി ദൃശ്യങ്ങള്‍ എന്‍.ഐ.എയ്ക്കു ലഭിച്ചു.

ഒറ്റയ്ക്കുള്ള ചാേവര്‍ ആക്രമണമായിരുന്നു ലക്ഷ്യം. പരിചയക്കുറവ് മൂലം ലക്ഷ്യമിട്ടതിനു മുന്‍പേ കാറില്‍ സ്‌ഫോടനമുണ്ടായതാണു വന്‍അത്യാഹിതം ഒഴിവാക്കിയത്. എന്നാല്‍ ആസൂത്രണത്തിലും സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കുന്നതിലും നിരവധി പേര്‍ പങ്കാളികളായിരുന്നുവെന്നും കണ്ടെത്തി. ജമേഷ മുബിന്‍, അസ്ഹറുദ്ദീന്‍, ഫിറോസ് ഖാന്‍ എന്നിവരാണു ഗാന്ധിപാര്‍ക്കിലെ ബുക്കിംഗ് കേന്ദ്രത്തില്‍ നിന്നാണ് പാചകവാതക സിലിണ്ടറുകള്‍ വാങ്ങിയത്.

ഉക്കടത്ത് ലോറിപേട്ടയ്ക്ക് സമീപമുള്ള മാര്‍ക്കറ്റില്‍ നിന്നാണ് കാറില്‍ നിന്നു കണ്ടെടുത്ത ആണികളും ഗോലികളും സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കാനുള്ള മൂന്ന് മെറ്റല്‍ ക്യാനുകളും വാങ്ങിയത്. പാചകവാതകത്തിനൊപ്പം ആണിയും മാര്‍ബിളും വെടിമരുന്നും ഉള്‍പ്പെടെ ഉപയോഗിച്ചത് സ്‌ഫോടനത്തിന്റെ ആഘാതം വര്‍ധിപ്പിക്കാനാണ് അറസ്റ്റിലായവരുെട മൊഴി

കോയമ്പത്തൂര്‍ സ്ഫോടനം ചാവേര്‍ ആക്രമണം തന്നെയെന്നതിന് നിര്‍ണായക തെളിവ് തുടക്കത്തില്‍ തന്നെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബീന്റെ വാട്സ് ആപ്പ് സ്റ്റാറ്റസ് കണ്ടെടുത്തു.’തന്റെ മരണവിവരം അറിയുമ്പോള്‍ തെറ്റുകള്‍ പൊറുത്ത് മാപ്പാക്കണം’, ‘സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കണം’. സ്ഫോടനത്തിന്റെ തലേദിവസമാണ് ഈ വാചകം ജമേഷ മുബീന്‍ തന്റെ വാട്സ് ആപ്പ് സ്റ്റാറ്റസ് ആയിട്ടത്. വാട്സ് ആപ്പ് സ്റ്റാറ്റസ് അന്വേഷണസംഘം പുറത്ത് വിട്ടിട്ടില്ല.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി