ഗുജറാത്ത് തീരത്ത് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അപകടം; മലയാളി പൈലറ്റ് വിപിൻ അടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഗുജറാത്ത് തീരത്ത് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് മലയാളി പൈലറ്റ് വിപിൻ അടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ പോർബന്തറിൽ രക്ഷാ പ്രവർത്തനത്തിനെത്തിയ മാവേലിക്കര കണ്ടിയൂർ പറക്കടവ് നന്ദനം വീട്ടിൽ വിപിൻ ബാബു (39) വാണ് മരിച്ചത്. കോപൈലറ്റിനടക്കം ജീവൻ നഷ്ടമായപ്പോൾ ഒരാൾ മാത്രമാണ് അപകടത്തിൽ രക്ഷപ്പെട്ടത്.

തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടം. നാല് പേരാണ് കോപ്റ്ററിൽ ഉണ്ടായിരുന്നത്. രക്ഷാ പ്രവർത്തനത്തിന് എത്തിയ കോസ്‌റ്റ് ഗാർഡിന്റെ ഹെലികോപ്ടർ അടിയന്തര ലാൻഡിങ് നടത്തവേ കടലിൽ പതിച്ചാണ് ഹെലികോപ്ടറിന്‍റെ പൈലറ്റും കോസ്റ്റ് ഗാർഡ് സീനിയർ ഡപ്യൂട്ടി കമാൻഡന്‍റുമായ മലയാളിയടക്കമുള്ളവർ മരിച്ചത്.

കുടുംബസമേതം ഡൽഹിയിലായിരുന്നു വിപിൻ ബാബുവിന്‍റെ താമസം. മൂന്ന് മാസം മുമ്പാണ് അവധിക്കു നാട്ടിലെത്തി മടങ്ങിയത്. അതേസമയം കാണാതായ ഒരാളുടെ മൃതദേഹം കണ്ടത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. മറ്റൊരു പൈലറ്റായ രാകേഷ് റാണയെയാണ് ഇനി കണ്ടെത്താനുള്ളത്. അതിനിടെ അപകടത്തിൽ രക്ഷപ്പെടുത്തിയ ക്രൂ അംഗം ഗൗതം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ